»   » കാഞ്ചനമാല- മൊയ്തീന്‍ പ്രണയത്തെ ചോദ്യം ചെയ്ത ഹമീദ് ചേന്ദമംഗലൂരിന് വക്കീല്‍നോട്ടീസ്

കാഞ്ചനമാല- മൊയ്തീന്‍ പ്രണയത്തെ ചോദ്യം ചെയ്ത ഹമീദ് ചേന്ദമംഗലൂരിന് വക്കീല്‍നോട്ടീസ്

Posted By:
Subscribe to Filmibeat Malayalam

കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ആരോപിച്ച എഴുതുകാരനും സമൂഹിക വിമര്‍ശകനുമായ ഹമീദ് ചേന്ദമംഗലൂരിന് വക്കീല്‍ നോട്ടീസ്. മുക്കം സേവാ മന്ദിറില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയുടെ ആദ്യ മെമ്പറും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗവുമായ ഷിബു കല്ലൂരാണ് നോട്ടീസ് അയച്ചത്.

Also Read: മോയ്തീന്‍ - കാഞ്ചനമാല പ്രണയം ആത്മാര്‍ഥതയില്ലാത്തത്: ഹമീദ് ചേന്നമംഗലൂര്‍

കാഞ്ചനമാല - മൊയ്തീന്‍ പ്രണയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവന പിന്‍വലിക്കണമെന്നാണ് ഷിബുവിന്റെ ആവശ്യം. അല്ലാത്ത പക്ഷെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

കാഞ്ചനമാല- മൊയ്തീന്‍ പ്രണയത്തെ ചോദ്യം ചെയ്ത ഹമീദ് ചേന്ദമംഗലൂരിന് വക്കീല്‍നോട്ടീസ്

അഡ്വ. വി കെ അന്‍വര്‍ സാദിഖ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് ആധാരമായ വ്യക്തികള്‍ തന്റെ കക്ഷിയായ ഷിബു ആരാധിക്കുന്ന മൊയ്തീനും കഞ്ചനമാലയുമാണെന്നും അവരെ അവഹേളിച്ച് ഹമീദ് നടത്തിയ പ്രസ്താവന പിന്‍വലിക്കണം എന്നാണ് നോട്ടീസില്‍ പറയുന്നത്.

കാഞ്ചനമാല- മൊയ്തീന്‍ പ്രണയത്തെ ചോദ്യം ചെയ്ത ഹമീദ് ചേന്ദമംഗലൂരിന് വക്കീല്‍നോട്ടീസ്

ഹമീദ് നടത്തിയ പ്രസ്താവന പ്രശസ്തിക്ക് വേണ്ടിയാണെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.

കാഞ്ചനമാല- മൊയ്തീന്‍ പ്രണയത്തെ ചോദ്യം ചെയ്ത ഹമീദ് ചേന്ദമംഗലൂരിന് വക്കീല്‍നോട്ടീസ്

25 വര്‍ഷം പ്രണയിച്ചിട്ടും അത് വിവാഹത്തിലെത്തിക്കാന്‍ മൊയ്തീനും കാഞ്ചനമാലയ്ക്കും സാധിക്കാത്തത് പ്രണയത്തില്‍ ആത്മാര്‍ത്ഥയില്ലാത്തത് കൊണ്ടാണെന്നായിരുന്നു ഹമീദിന്റെ ആരോപണം. പ്രണയം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ അവര്‍ക്ക് ഒരുമിക്കാന്‍ കഴിയുമായിരുന്നത്രെ

കാഞ്ചനമാല- മൊയ്തീന്‍ പ്രണയത്തെ ചോദ്യം ചെയ്ത ഹമീദ് ചേന്ദമംഗലൂരിന് വക്കീല്‍നോട്ടീസ്

ഇത്രയും സ്‌നേഹച്ചിരുന്ന മൊയ്തീന് വേണ്ടി സ്വന്തം സ്വത്തില്‍ നിന്ന് 10 സെന്റ് സ്ഥലം വിറ്റ് സ്മാരകം പണിയാന്‍ കാഞ്ചനമാല തയ്യാറാകാത്തത് എന്തു കൊണ്ടാണെന്നും ഹമീദ് ചോദിച്ചിരുന്നു.

English summary
Hameed Chennamanhaloor got legal notice due to the allegation on Moideen Kachanamala love

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam