»   » ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ ധ്വനിയായി മാറിയ ഹണി

ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ ധ്വനിയായി മാറിയ ഹണി

Posted By:
Subscribe to Filmibeat Malayalam
Honey Rose
മലയാളസിനിമ അത്രയൊന്നും അവസരം നല്‍കാതിരുന്നപ്പോള്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഒരു കൈനോക്കി മടങ്ങിയെത്തിയിരിക്കയാണ് തൊടുപുഴക്കാരി സുന്ദരി ഹണി റോസ്. വിനയന്റെ ബോയ്ഫ്രണ്ടിലൂടെ കടന്നുവന്ന സൗമ്യയായ സുന്ദരിക്ക് സുരേഷ് ഗോപിയുടെ നായികാപദവി കിട്ടിയെങ്കിലും പടം തിയറ്ററില്‍ അനക്കമുണ്ടാക്കിയില്ല.

ഉപ്പുകണ്ടം ബ്രദേഴ്‌സും ചീറ്റിയതോടെ ഹണി റോസ് അണ്‍ലക്കി നായികയായി. ഗ്ലാമര്‍ വേഷത്തിലും അഭിനയിക്കാന്‍ സന്നദ്ധയയായ ഹണിക്ക് തമിഴ്‌സിനിമ ചില്ലറ അവസരങ്ങള്‍ കൊടുത്തു. ധനുഷിന്റെ സഹോദരന്‍ വരുണിനൊപ്പം മല്ലിക്കെട്ട്, ജീവയോടൊപ്പം സിങ്കപ്പുലി. തെലുങ്കിലും കന്നഡയിലും ഹണിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചു.

മലയാളത്തില്‍ നല്ല ഒരു പുനഃപ്രവേശം നോക്കി കൊണ്ടിരുന്ന ഹണിക്ക് പുതിയ ട്രെന്‍ഡ് സിനിമകളുടെ വക്താക്കളായ വികെ പ്രകാശ്, അനൂപ് മേനോന്‍ ടീം അവസരം നല്‍കിയിരിക്കയാണ്. ഒരു ലോഡ്ജിനെ ചുറ്റിപറ്റി നടക്കുന്ന രസകരമായ സംഭവ വികാസങ്ങളാണ് ട്രിവാന്‍ഡ്രം ലോഡ്ജിന്റെ പ്രമേയം.

ജീവിതം സ്വതന്ത്രമായി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്ന അതു നടപ്പില്‍ വരുത്തുകയും ചെയ്യുന്ന കഥാപാത്രമാണ് ഈ ചിത്രത്തില്‍ ഹണിറോസിനെ കാത്തിരിക്കുന്നത്. ചില വിശ്വാസങ്ങള്‍ എന്നും നമ്മുടെ സിനിമയ്ക്കുള്ളില്‍ ചുറ്റിയടിച്ചു കൊണ്ടിരിക്കും.അണ്‍ലക്കി നായികയെന്ന പേരു വീണാല്‍ പിന്നെ തിരിച്ചുവരവ് വലിയ ബുദ്ധിമുട്ടാണ്.

ഹണിറോസ് ഇനി പുതിയ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങും. നീളം കുറഞ്ഞ ചുരുണ്ടമുടി, പുതിയകാലത്തിന്റെ ട്രെന്‍ഡ് കറുത്ത കണ്ണട, കറുത്ത വേഷങ്ങള്‍. മലയാളത്തില്‍ തന്റേടം കാണിച്ചുതുടങ്ങുന്ന സ്ത്രീ ജീവിതങ്ങള്‍ വീണ്ടും എത്തുകയാണ് ധ്വനിയുടെ കഥാപാത്രത്തിലൂടെ. റിമകല്ലിങ്ങല്‍, രമ്യാനമ്പീശന്‍ എന്നിവര്‍ കയ്യടക്കിയ സ്ത്രീകഥാപാത്രങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളിലേക്ക് ഇനി ധ്വനിയും കടന്നുവരും എന്നു വിചാരിക്കാം ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ.

English summary
It is a trend that actress, when enter into cinemas change their original name.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam