Just In
- 8 min ago
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രം ചെയ്തതാണ്; കരിയറില്‍ ബ്രേക്ക് സംഭവിച്ച സിനിമയെ കുറിച്ച് ഹരിശ്രീ അശോകന്
- 28 min ago
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
- 1 hr ago
ശൈലജ ടീച്ചര്‍ റോള്‍ മോഡലാണെന്ന് മഞ്ജു വാര്യര്‍, വിളിച്ചാല്‍ ചോദിക്കുന്നത് ഇക്കാര്യമെന്നും നടി
- 2 hrs ago
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
Don't Miss!
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- News
'റിപ്പബ്ലിക് ഡേ പരേഡ് 2021' ആപ് പുറത്തിറക്കി പ്രതിരോധ മന്ത്രാലയം; പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം..
- Automobiles
ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ
- Finance
ഇന്ന് മുതൽ നിങ്ങൾക്ക് വോട്ടർ ഐഡി കാർഡ് വീട്ടിലിരുന്ന് തന്നെ ഡൗൺലോഡ് ചെയ്യാം, എങ്ങനെ?
- Sports
'ബിസിസിഐയോടുള്ള അനാദരവ്'- ഇന്ത്യന്‍ പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് പീറ്റേഴ്സന്
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അങ്ങനെ ചിമ്പു ഹന്‍സികയെയും കൈവിട്ടു
ഇടക്കാലത്ത് തമിഴകത്തെ ഹോട്ടായ ഗോസിപ്പുകളിലൊന്ന് യുവതാരം ചിലമ്പരശനും നടി ഹന്‍സിക മൊത്വാനിയും തമ്മിലുള്ള പ്രണയമായിരുന്നു. രണ്ടുപേരും തമ്മില്‍ എന്തോ ഉണ്ടെന്ന് പാപ്പരാസികള്‍ തിരിച്ചറിയും അടിക്കടി ഗോസിപ്പുകള്‍ വരുകയും ചെയ്തതോടെ രണ്ടുപേരും ട്വിറ്ററിലൂടെ തങ്ങള്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും അറിയിച്ചിരുന്നു. പിന്നീട് രണ്ടുപേരും പാര്‍ട്ടിയില്‍ ഒന്നിച്ചെത്തുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന പടങ്ങളും പുറത്തുവന്നു.
എന്നാല്‍ ഇതൊക്കെ കാണുമ്പോഴും ചിമ്പുവിനെ ശരിയ്ക്കും അറിയാവുന്ന പലരും ചിമ്പുവിന്റെ കാര്യമായതിനാല്‍ ഒന്നും ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞിരുന്നത്. എന്തായാലും അക്കൂട്ടരുടെ കണക്കൂകൂട്ടല്‍ ശരിയായിരിക്കുകയാണെന്നാണ് പുതിയ വിവരം. പണ്ടുണ്ടായ പല ബന്ധങ്ങളും പോലെ ചിമ്പുവിന്റെയും ഈ പ്രണയം അകാലചരമം പ്രാപിച്ചുവെന്നാണ് കേള്‍ക്കുന്നത്.
തനിയ്ക്ക് ഹന്‍സികയുമായി യാതൊരു ബന്ധവുമില്ലെന്നും ആ ബന്ധത്തില്‍ ഇനി തുടരാന്‍ കഴിയില്ലെന്നും കാണിച്ച് ചിമ്പു വാര്‍ത്താ കുറിപ്പ് ഇറക്കിയിരിക്കുകയാണ്. ഹന്‍സികയുമായുള്ള ബന്ധം പഴയകാര്യമാണെന്നും അതിനെക്കുറിച്ച് തനിയ്ക്ക് പശ്ചാത്താപമില്ലെന്നും ചിമ്പു കുറിപ്പില്‍ പറയുന്നു.
തന്റെ ആരാധകര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയ്ക്കുവേണ്ടിയാണ് കുറിപ്പ് ഇറക്കിയതെന്നും ഇനി സമാധാനമായി അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചിമ്പു പറയുന്നു. എന്നാല്പ്രണയം തകരാനുണ്ടായ കാരണമെന്താണെന്ന് താനിപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നാണ് ചിമ്പുവിന്റെ നിലപാട്.
അടുത്തിടെയാണ് പൂര്‍വ്വകാമുകി നയന്താരയ്ക്കൊപ്പം ചിമ്പു ഒരു ചിത്രത്തില്‍ അഭിനയിച്ചത്. ഇതിനെത്തുടര്‍ന്ന് ഈബന്ധം വീണ്ടും പൂവണിയുമെന്നതരത്തില് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നയന്താരയോട് വീണ്ടും അടുക്കുന്നതാണോ ചിമ്പു ഹന്‍സികയെ കയ്യൊഴിയാനുള്ള കാരണമെന്ന് അറിയാനായി പരക്കം പായുകയാണ് ഇപ്പോള്‍ കോളിവുഡെ പാപ്പരാസികള്‍.