ഹന്‍സികയ്ക്ക് മലയാളികളുടെ തെറിവിളി
നിലവില്‍ ഒരു മലയാള ചിത്രത്തിലും താന്‍ അഭിനയിക്കുന്നില്ലെന്ന തെന്നിന്ത്യന്‍ നടി ഹന്‍സികയുടെ ഫേസ്ബുക്ക് പോസ്റ്റിന് മലയാളികളുടെ തെറിവിളി. ജോഷി സംവിധാനം ചെയ്യുന്ന ' സദ്ദാം ശിവന്‍ ' എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഹന്‍സിക മലയാളത്തില്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. ഇതേത്തുടര്‍ന്നാണ് വാര്‍ത്ത നിഷേധിച്ച് ഹന്‍സിക തന്നെ ഫേസ്ബുക്കില്‍ പോസ്റ്റുമായി രംഗത്തെത്തിയത്.
'' തെറ്റിദ്ധാരണ തീര്‍ക്കട്ടെ, ഞാന്‍ ഒരു മലയാള സിനിമയുടെയും ഭാഗമല്ല '' എന്നാണ് ഹന്‍സിക തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. എന്നാല്‍ തെറ്റിദ്ധാരണ നീക്കാനിട്ട പോസ്റ്റിനെതിരെ നിരവധി മലയാളികളാണ് തെറിവിളിയുമായി രംഗത്തെത്തിയത്.

താന്‍ ഒരു മലയാള ചിത്രത്തിന്റെയും ഭാഗമായിട്ടില്ലെന്നും ഇത് സംബന്ധിച്ച വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഹന്‍സിക തന്റെ ട്വിറ്റര്‍ പേജിലൂടെയും നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളുമായി തിരക്കിലാണ് ഹന്‍സികയിപ്പോള്‍. വിശാല്‍ നായകനായ അംബാല, ജയം രവിയുടെ റോമിയോ ആന്‍ഡ് ജൂലിയറ്റ്, ഉദയനിധിയുടെ ഇദയം എന്നിവയാണ് ഹന്‍സികയുടെ പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications











