ഹന്‍സികയെ തേനീച്ച കുത്തി
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള തിരക്കിട്ട യാത്രയിലാണ് ഹന്‍സിക. കോളിവുഡില്‍ ഇപ്പോള്‍ താരത്തിന് തിരക്കേറി. ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് താരത്തെ പിന്നണിക്കാര്‍ക്ക് പ്രിയപ്പെട്ടവളാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഇതിനുദാഹരണമാണ്.
വിശാലിന്റെ നായികയായി അഭിനയിക്കുന്ന 'അംബാലൈ'യുടെ ചിത്രീകരണത്തിനിടെ ഹന്‍സികയിക്ക് ചെറുതായൊരു പരുക്ക് പറ്റി. ഹന്‍സികയെ ഒരു തേനീച്ച കുത്തി. എന്നിട്ടും താരം ഷൂട്ടിങ് നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചില്ല.

ഊട്ടിയില്‍ വച്ചായിരുന്നു ചിത്രീകരണം. കാടിനുള്ളില്‍ വച്ച് ചിത്രീകരണം നടക്കുന്നതിനിടയൊണ് നടിക്കെതിരെ തേനീച്ച ആക്രമണമുണ്ടായത്. തേനീച്ച കുത്തി നീര് വന്നെങ്കിലും അഭിനയിക്കുന്നതിന് ഹന്‍സിക മുടക്കം വരുത്തിയില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.
എന്നാല്‍ ഹന്‍സികയുടെ കൈയ്യില്‍ തേനീച്ച കുത്തിയ പാട് ഇപ്പഴുമുണ്ടത്രെ. നീര് കുറഞ്ഞു വരുന്നതേയുള്ളൂവെന്നാണ് ഹന്‍സികയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications