ഹന്‍സിക യൂറോപില്‍, അടുത്ത പ്രാവശ്യം പോകുമ്പോള്‍ മക്കളെയും കൂട്ടും
തുടര്‍ച്ചയായുള്ള സിനിമാ ചിത്രീകരണവും തിരക്കുമെല്ലാം കഴിഞ്ഞ് ഹന്‍സിക വെള്ളിത്തിരയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് യൂറോപ്പിലേക്ക് പറന്നു. ജോലിയിലെ സമ്മര്‍ദ്ദം ഒഴിവാക്കി ഒരു ബ്രേക്ക് ഇപ്പോള്‍ താരത്തിന് അത്യാവശ്യമായിരുന്നു.
അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം രണ്ട് മൂന്ന് ദിവസം വിദേശത്ത് ചെലവഴിക്കാനാണ് ഹന്‍സികയുടെ പരിപാടി. ഇത് രണ്ടാം തവണയാണ് ഹന്‍സിക യൂറോപില്‍ പോകുന്നതത്രെ. അടുത്ത പോക്കില്‍ കുറച്ചധികം ദിവസം യൂറോപില്‍ ചെലവഴിയ്ക്കും. അതിനൊരു പ്രത്യേകതയുമുണ്ട്.

എല്ലാ വര്‍ഷവും താന്‍ ദത്തെടുത്ത കുട്ടികള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ ഹന്‍സിക സമയം കെണ്ടത്താറുണ്ട്. അടുത്ത പ്രവശ്യം കുട്ടികളുടെ വെക്കേഷന്‍ യൂറോപില്‍ ആക്കാനാണ് താരത്തിന്റെ പ്ലാന്‍.
ഇത്തവണ സമയം കുറവായതിനാലാണ് കുട്ടികളെ കൂടെ കൊണ്ടുപോകാതിരുന്നത്. അടുത്ത തവണ അവര്‍ക്ക് വേണ്ടി സമയം മാറ്റിവച്ച് 25 ഓളം വരുന്ന തന്റെ കുട്ടികളെയും ഹന്‍സിക വിദേശത്തേയ്ക്ക് കൊണ്ടു പോകുമത്രെ.

ഹന്‍സികയ്ക്ക ഇപ്പോള്‍ വെള്ളത്തിരയില്‍ തിരക്കോട് തിരക്കാണ്. വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന പുലി എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഇടവേള ലഭിച്ചപ്പോഴാണ് താരം യൂറോപിലേക്ക് പറന്നത്. ജയം രവിയ്‌ക്കൊപ്പം അഭിനയിക്കുന്ന റെമോ ജൂലിയറ്റാണ് മറ്റൊരു ചിത്രം.


Click it and Unblock the Notifications











