വെല്ലുവിളി ഏറ്റെടുത്തു, നടി ഹന്‍സികയും ഐസ് വെള്ളം തലയിലൊഴിച്ചു
ചെന്നൈ: മാരക രോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ഐസ്ബക്കറ്റ് ചാലഞ്ചില്‍ ലോകത്തിലെ സെലിബ്രേറ്റികള്‍ക്കൊപ്പം നടി ഹന്‍സികയും ഭാഗമായി. ഐസ്ബക്ക്റ്റ് ചാലഞ്ച് എന്ന വെല്ലുവിളി ഫണ്ടുശേഖരണ പരിപാടിയില്‍ തലയില്‍ ഐസ് വെള്ളം ഒഴിച്ചാണ് ഹന്‍സികയും തന്റെ പങ്കാളിത്തം അറിയിച്ചത്.
തലയില്‍ വെള്ളമൊഴിക്കുന്ന വീഡിയോ താരം യൂട്യൂബിലും തന്റെ ട്വിറ്റര്‍ പേജിലും ഇട്ടിട്ടുണ്ട്. തന്നെ പരിപാടിയുടെ ഭാഗമാകാന്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഹന്‍സിക വെല്ലുവിളി ഏറ്റെടുത്തത്.

എ എല്‍ എസ് അഥവാ അമിറ്റോഫ്രിക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തിനെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഐസ്ബക്കറ്റ് ചാലഞ്ച് എന്ന പരിപാടി അവതരിപ്പിക്കുന്നത്. ഒരാള്‍ തലയില്‍ ഐസ് വെള്ളമൊഴിക്കുകയും മൂന്നുപേരെ ഇത്തരത്തില്‍ ചെയ്യാന്‍ വെല്ലുവിളിക്കുകയുമാണ് പരിപാടിയുടെ രീതി. തന്റെ എല്ലാ ആരാധകരെയാണ് ഹന്‍സിക വെല്ലുവിളിക്കുന്നത്. ഒപ്പം സാഹില്‍ നന്ദു, പ്രശാന്ത് മൊട്ടുവാണി, തന്‍വി ഷ , തേജല്‍ പട്ടേല്‍ എന്നിവരെയും നിര്‍ദ്ദേശിച്ചു.
ചാലഞ്ച് ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ അത് ഏറ്റെടുക്കകയോ, 100 ഡോളര്‍ എ എല്‍ എസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം. എല്ലാ രംഗത്തുമുള്ള ലോകത്തിലെ പ്രമുഖര്‍ ഇത്തരത്തില്‍ ഐസ് ബക്കറ്റ് ചാലഞ്ചില്‍ പങ്കെടുത്തിട്ടുണ്ട്. ബില്‍ഗേറ്റ്‌സും, മാര്‍ക്ക് സുക്കര്‍ബര്‍ഗുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
<center><iframe width="100%" height="315" src="//www.youtube.com/embed/WxZRdjrqZ-M" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











