»   » മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഹന്‍സിക മലയാളത്തിലേയ്ക്ക്..

മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഹന്‍സിക മലയാളത്തിലേയ്ക്ക്..

By: Pratheeksha
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നായിക ഹന്‍സിക മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഹന്‍സിക മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ ചെറിയ റോളാണ് ഹന്‍സികയ്‌ക്കെങ്കിലും പ്രധാന റോളിലാണ് ഹന്‍സികയെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

സംവിധായകന്‍  തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.റോക്ലിന്‍ വെങ്കിടേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 25 മുതല്‍ 30 കോടിയോളമാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്‌ .സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തു നിന്നുളളവരാണ്.

Read more: ഷാരൂഖിന്റെ സെല്‍ഫിയിലകപ്പെട്ടു, സൈറയ്ക്കിപ്പോള്‍ ആരാധകരുടെ ബഹളമാണ്..വിവാഹം കഴിക്കാന്‍ തല്ല്!

hansika-02-148603415

പോളണ്ട് ആസ്ഥാനമായുളള കമ്പനിയാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക. മിസ്റ്റര്‍ ഫ്രോഡിനു ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിണ്ണൈ താണ്ടി വരുവായ, നന്‍പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോകുല്‍ ദാസാണ് കലാസംവിധാനം.

English summary
തെന്നിന്ത്യന്‍ നായിക ഹന്‍സിക മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഹന്‍സിക മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ ചെറിയ റോളാണ് ഹന്‍സികയ്‌ക്കെങ്കിലും പ്രധാന റോളിലാണ് ഹന്‍സികയെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam