സന്യാസിമാരെ അപമാനിച്ചു, ഹന്‍സികയ്‌ക്കെതിരെ കേസ്!!
തമിഴകത്ത് പുതിയ അവസരങ്ങള്‍ തേടി മുന്നേറുകയാണ് ഹന്‍സിക മോട്ടുവാണി. വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച തുപ്പാക്കി മുനയില്‍ എന്ന ചിത്രത്തിന് മോശമല്ലാത്ത പ്രതികരണങ്ങള്‍ ലഭിക്കുമ്പോള്‍ ഹന്‍സിക തന്റെ അന്‍പതാമത്തെ ചിത്രത്തിന്റെ തിരക്കിലാണ്.
നവാഗതനായ യു ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന മഹ എന്ന ചിത്രം ഇതിനോടകം തമിഴകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റേതായി റിലീസ് ചെയ്ത ചില പോസ്റ്ററുകളായിരുന്നു അതിന് കാരണം. പോസ്റ്ററിന്റെ പേരില്‍ നടിയ്‌ക്കെതിരെ കേസും വന്നു കഴിഞ്ഞു.

മഹ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്ററില്‍ ഹന്‍സിക സന്യാസി വേഷത്തില്‍ പുകവലിക്കുന്ന ദൃശ്യമാണുള്ളത്. സന്യാസിമാരെ അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ട് ഹന്‍സികയ്ക്കും സംവിധായകനുമെതിരെ കേസ് വന്നു എന്നാണ് പുതിയ വാര്‍ത്ത.
പോസ്റ്റര്‍ വിവാദമായതിനെ കുറിച്ച് ഹന്‍സികയോട് ചോദിച്ചപ്പോള്‍, ഇതൊക്കെ സാംപിള്‍ ശരിക്കുമുള്ളത് ഇനി വരാനിക്കുന്നേയുള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം. ഒരു പോസ്റ്ററിന് തന്നെ പൊലീസ് കേസ് വന്ന സ്ഥിതിക്ക് ഇതിനപ്പുറമുള്ളത് വരുമ്പോള്‍ എന്ത് സംഭവിയ്ക്കും എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.


Click it and Unblock the Notifications











