»   » മോഹന്‍ലാലിനോടൊപ്പം വില്ലനില്‍ ഹന്‍സികയും, ആദ്യമായി മലയാളത്തില്‍ അതും സൂപ്പര്‍ സ്റ്റാറിനോടൊപ്പം !!

മോഹന്‍ലാലിനോടൊപ്പം വില്ലനില്‍ ഹന്‍സികയും, ആദ്യമായി മലയാളത്തില്‍ അതും സൂപ്പര്‍ സ്റ്റാറിനോടൊപ്പം !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ജൂലായ് 21 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്നത് വില്ലനിലൂടെയാണ്.

മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പോലീസുകാരനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്. മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളലെല്ലാം ഈ ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നുണ്ട്. മോഹന്‍ലാലും മഞ്ജു വാര്യരും ഭാര്യാഭര്‍ത്താക്കന്‍മാരായാണ് ഈ ചിത്രത്തിലെത്തുന്നത്.

വില്ലനൊപ്പം ചേര്‍ന്ന് ഹന്‍സികയും

തമിഴിലെ മുന്‍നിര അഭിനേത്രികളിലൊരാളായ ഹന്‍സികയും വില്ലനില്‍ വേഷമിടുന്നുണ്ടെന്ന് നേരത്തെ തന്നെ സംവിധായകന്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ സെറ്റിലേക്ക് താരം ജോയിന്‍ ചെയ്തുവെന്നുള്ള കാര്യം സംവിധായകന്‍ തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്.

ഗുഡ് ഈസ് ബാഡ് ടാഗ് ലൈനുമായി വില്ലന്‍

ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന വില്ലന്‍റെ ആദ്യ ഷെഡ്യൂള്‍ അവസാനിക്കാരിക്കെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് സംവിധായകന്‍ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുള്ളത്. മുഴുവനായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു.

ശരീരഭാരം കുറച്ച് ചുള്ളനായി മോഹന്‍ലാല്‍

ഫസ്റ്റ് ലുക്കായി പുറത്തെത്തിയ ലുക്കില്‍ താടി വച്ച് സോള്‍ട്ട് ആന്റ് പെപ്പറിലായിരുന്നു മോഹന്‍ലാലെങ്കില്‍ ഇതില്‍ മീശ മാത്രം നിര്‍ത്തി ഷേവ് ചെയ്ത രൂപത്തിലാണ്. മുടി മുന്നില്‍മാത്രം അല്‍പം നരച്ചിട്ടുണ്ട്. 'വില്ലന്‍' ചിത്രീകരണത്തിനുവേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിരുന്നു. ഇതിനുവേണ്ടി പാലക്കാട് പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തില്‍ 21 ദിവസത്തെ ആയുര്‍വേദ ചികിത്സ അദ്ദേഹം നടത്തിയിരുന്നു.

ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചു

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചത്. ജനതാ ഗാരേജിലെ ലുക്കിനോട് അടുത്തു നില്‍ക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.

English summary
Hansika has joined the sets of Villain last day. Director B Unnikrishnan shared the news through his official Facebook handle. Earlier, the director had informed that Hansika will be playing a brief but pivotal role in Villain. Tamil star Vishal is also expected to join the team in this schedule. Manju Warrier is playing Mohanlal’s wife in the film. Aju Varghese, Chemban Vinod and Siddique are also part of the cast.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X