For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൻസികയുടെ വിവാഹം ലൈവായി കാണാം; ഒടിടിയിൽ സ്ട്രീം ചെയ്യും; ആവേശത്തിൽ ആരാധകർ

  |

  തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നടിയാണ് ഹൻസിക. ഉത്തരേന്ത്യയിൽ നിന്നുമെത്തി തമിഴ്, തെലുങ്ക് സിനിമകളിൽ തരം​ഗമായ ഹൻസിക മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി സൂപ്പർ സ്റ്റാർ സിനിമകളിൽ നായിക ആയ ഹൻസിക കുറച്ച് കാലമായി പഴയത് പോലെ സിനിമകളിൽ സജീവമല്ല. മുംബൈക്കാരിയാണ് ഹൻസിക.

  ബോളിവുഡിൽ കരിയർ വളർത്താൻ ശ്രമിച്ചിരുന്നെങ്കിലും ഹിന്ദി സിനിമകളിൽ കാര്യമായി ഹൻസിക ശ്രദ്ധിക്കപ്പെട്ടില്ല. ബാലതാരമായി അഭിനയിച്ച ഷക ലക ബൂം ബൂം എന്ന ഹിന്ദി ഷോ വലിയ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷം ഹൃതിക് റോഷൻ നായകനായ കോയി മിൽ ​ഗയ എന്ന സിനിമയിലും ഹൻസിക ബാലതാരമായെത്തി.

  Also Read: അമ്മയും അച്ഛനും ഏതൊക്കെയോ രൂപത്തിൽ എന്റെയൊപ്പമുണ്ട്, ചതുരം കണ്ടശേഷം കുറെ സ്ത്രീകൾ നന്ദി പറഞ്ഞു: സിദ്ധാർഥ്

  വളരെ പെട്ടെന്ന് തന്നെ ഹൻസിക നായിക നിരയിലേക്ക് എത്തി. 2007 ൽ ആപ് കീ സുറൂർ എന്ന സിനിമയിലാണ് ഹൻസിക ആദ്യമായി നായിക ആയി അഭിനയിക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിൽ ശ്രദ്ധിക്കപ്പെടാഞ്ഞതോടെ ഹൻസിക തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. തെലുങ്ക് പ്രേക്ഷകർ ഇരു കൈയും നീട്ടി ഹൻസികയെ സ്വീകരിച്ചു. വൈകാതെ തന്നെ തമിഴ് സിനിമകളിലും ഹൻസികയെത്തി. വിജയ്, സൂര്യ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഒപ്പം ഹൻസിക അഭിനയിച്ചു.

  Also Read: 'സെലേനയും ഇട്ടിയും ഒറ്റ ഫ്രെയിമിൽ'; സ്വാസികയെ ചുംബിച്ച് അലൻസിയർ, ചിത്രം പങ്കുവെച്ച് നടി, കമന്റുകളുമായി ആരാധകർ!

  വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഹൻസിക ഇപ്പോൾ. ബിസിന്സ്കാരനായ സൊഹൈൽ കത്യൂര്യ ആണ് ഹൻസികയുടെ വരൻ. ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്തിട്ടുണ്ട്. ബിസിനസിനിടെ ഇരുവരും പരസ്പരം അടുത്തറിയുകയും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയും ആയിരുന്നു. ഡിസംബറിൽ വിവാഹം കഴിക്കാനാണ് ഇരുവരുടെയും തീരുമാനം.

  ഒടുവിൽ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഹൻസികയുടെ വിവാഹത്തിന്റെ സംപ്രേഷം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.

  ഹോട്സ്റ്റാറിൽ വിവാഹം ലൈവായി സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കത്രീന കൈഫ്, നയൻതാര തുടങ്ങിയ താരങ്ങളുടെയും വിവാഹത്തിന്റെ സ്ട്രീംമിങ്ങ് അവകാശം ഒടിടി പ്ലാറ്റ്ഫോമുകൾക്കാണ്. ‌അതേസമയം വിവാഹം ലൈവ് സ്ട്രീം ആയിരുന്നില്ല.

  കഴിഞ്ഞ ദിവസം ഹൻസികയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിരുന്നു. വിവാഹത്തിനുള്ള ലെഹങ്ക വാങ്ങാൻ പണം ഇല്ലെന്നായിരുന്നു തമാശയോടെ ഹൻസിക കുറിച്ചത്. പിന്നാലെ ആരാധകരുടെ കമന്റും എത്തി. ​ഗൂ​ഗിൾ പേ നമ്പർ തരൂ പണമയക്കാം എന്നൊക്കെയായിരുന്നു ചിലരുടെ കമന്റുകൾ.

  സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്. ഹൻസികയുമായുള്ള വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഇദ്ദേഹത്തിന്റെ പഴയ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു ഈ വിവാഹത്തിന് ഹൻസികയും പങ്കെടുത്തിരുന്നു. 31 കാരിയായ ഹൻസിക സിനിമാ തിരക്കുകളിൽ നിന്നും മാറി വ്യക്തി ജീവിതത്തിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. തെന്നിന്ത്യയിൽ നിറഞ്ഞു നിന്ന മറ്റ് നായിക നടിമാരും വിവാഹ ജീവിതത്തിലേക്ക് കടന്നു.

  കാജൽ അ​ഗർവാൾ, നയൻതാര, ശ്രിയ ശരൺ തുടങ്ങിയവരാണ് വിവാഹം കഴിഞ്ഞ തെന്നിന്ത്യയിലെ മുൻനിര നായിക നടിമാർ. സോഷ്യൽ മീഡിയയിൽ സജീവമായ ഹൻസിക തന്റെ വിവാഹക്കാര്യം അടുത്തിടെ ആണ് അറിയിച്ചത്. വരന് ഒപ്പമുള്ള ഫോട്ടോയും നടി പങ്കുവെച്ചിരുന്നു.

  Read more about: hansika motwani
  English summary
  Hansika Motwani's Wedding To Be Live Streamed By An Ott Platform; Latest Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X