ഞാനൊരു മലയാള സിനിമയും ഏറ്റിട്ടില്ല: ഹന്‍സിക
ദിലീപിന്റെ നായികയായി ഹന്‍സിക മലയാളത്തിലേക്ക് വരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന 'സദ്ദാം ശിവന്‍' എന്ന ചിത്രത്തിലാണ് ദിലീപിന്റെ നായികയായി ഹന്‍സിക അരങ്ങേറുന്നതെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ വാര്‍ത്ത ഹന്‍സിക നിഷേധിച്ചു. താന്‍ ഒരു മലയാള സിനിമയിലും കരാറൊപ്പിട്ടിട്ടില്ലെന്ന് ഹന്‍സിക അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഹന്‍സിക ഗോസിപ്പുകളോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ വന്ന കമന്റിലധികവും പ്രതികരിച്ചിരിക്കുന്നത് മലയാളികള്‍ തന്നെയാണ്. നടിയെ മലയാളത്തിനാവശ്യമില്ലെന്ന തരത്തില്‍ മോശമായ കമന്റുകളാണ് ചാര്‍ത്തിയിരിക്കുന്നത്.

ദിലീപ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിലൂടെ ഹന്‍സിക മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന് വാര്‍ത്തകള്‍ പരന്നത് പെട്ടന്നാണ്. 2014 ല്‍ ജോഷി ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റണ്‍വേയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദിലീപിനെ നായകനാക്കി 'അവതാരം' എന്ന ചിത്രം എടുക്കുന്നതിന് മുമ്പേ ജോഷി, സദ്ദാം ശിവന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീടിതിനെ കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല. ദിലീപ് മറ്റ് ചിത്രങ്ങളുമായി തിരക്കിലാണ്. മോഹന്‍ലാലിനെ നായകനാക്കി 'ലൈല ഓ ലൈല' എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ് ജോഷിയിപ്പോള്‍.


Click it and Unblock the Notifications











