മോര്‍ഫിങിനെക്കാള്‍ ഭേദം മാനഭംഗമെന്ന് ഹന്‍സിക

By Aswathi

അടുത്തിടെ സിനിമാ താരങ്ങളുടെ മോര്‍ഫ് ചെയ്ത വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള മോര്‍ഫ് ചെയ്ത വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിലും ഭേദം മാനഭംഗമാണെന്നാണ് ഈ കൃത്യത്തിന് ഇരയായ നടി ഹന്‍സിക പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വെബ്‌സൈറ്റുകളിലൂടെയും നടക്കുന്ന മോര്‍ഫിങ് മാനഭംഗത്തെക്കാള്‍ തരം താണ പ്രവൃത്തിയാണെന്നും ഹന്‍സിക പറയുന്നു.

ഇത്തരം വീഡിയോകള്‍ പ്രചരിയ്ക്കുന്നത് തങ്ങളെ വളരെ ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും ഹന്‍സിക പറഞ്ഞു. സിനിമയില്‍ കാണുന്നതുപോലുള്ള മണിമാളികകളിലല്ല ഞങ്ങള്‍ താമസിയ്ക്കുന്നത്. സിനിമയ്ക്ക് വേണ്ടിയും ആരാധകരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയും ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്ന് മനസ്സിലാവുന്നില്ല- ഹന്‍സിക പറയുന്നു.

hansika

ഇത് മാനഭംഗത്തെക്കാള്‍ ഭീകരമാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ ദൈവം ശിക്ഷിയ്ക്കുമെന്നും താര പറയഞ്ഞു. വീഡിയോ വൈറലായത് സംബന്ധിച്ച് പോലീസിലോ സൈബര്‍ സെല്ലിലോ പരാതി നല്‍കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടി പറഞ്ഞത് ഇങ്ങനെയാണ്; ആ വീഡിയോയില്‍ കാണുന്നത് ഞാനല്ല. പിന്നെ എന്തിനാണ് ഞാന്‍ പൊലീസില്‍ പരാതിപ്പെടുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഹന്‍സികയുടേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ഒരു പെണ്‍കുട്ടി കുളിയ്ക്കുന്ന വീഡിയോ വൈറലായത്. ബാത്ത്‌റൂമില്‍ പെണ്‍കുട്ടി കുളിയ്ക്കുന്നതും വസ്ത്രം മാറുന്നതുമായ ദൃശ്യങ്ങളാണ് വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്. ബാത്ത്‌റൂമില്‍ വച്ചിരിയ്ക്കുന്ന ഒളിക്യാമറ വഴിയാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഹന്‍സികയ്ക്ക് പിന്നാലെ ലക്ഷ്മി മേനോന്‍, ശ്രീദിവ്യ തുടങ്ങിയ തെന്നിന്ത്യന്‍ നടിമാരും ഇത്തരത്തില്‍ മോര്‍ഫിങ് കലാപരിപാടിയ്ക്ക് ഇരയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X