»   » മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് തമിഴ് നടി ഹന്‍സിക വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ

മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന് തമിഴ് നടി ഹന്‍സിക വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്റെ വമ്പന്‍ വിജയത്തിന് ശേഷം പ്രേക്ഷകര്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാംമൂഴത്തെ കുറിച്ച് പ്രഖ്യാപിച്ചു. 400 കോടി രൂപയിലാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ആരംഭിക്കുമെന്നാണ് അറിയുന്നത്. അതിനിടെ ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ നായകനാകുന്നുണ്ട്.

മോഹന്‍ലാലിനൊപ്പം തമിഴ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വിശാലും, ഹന്‍സികയുമാണ് ആ താരങ്ങള്‍. അടുത്തിടെ മോഹന്‍ലാലാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. ഇപ്പോഴിതാ ഹന്‍സിക ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ പ്രതിഫലമാണ് മോളിവുഡിലും കോളിവുഡിലും ചര്‍ച്ചയാകുന്നത്. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഹന്‍സിക വെറും 30 ലക്ഷം രൂപ മാത്രമാണ് ചോദിച്ചതെന്നാണ് അറിയുന്നത്. തമിഴിലിപ്പോള്‍ താരത്തിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞ് നില്‍ക്കുന്ന സമയമായതുക്കൊണ്ടാണ് ഇതെന്നുമാണ് പറയുന്നത്.

തമിഴില്‍ ലഭിക്കുന്നത്

തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന നടിയായിരുന്നു ഹന്‍സിക. ഒന്നര കോടിയായിരുന്നു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ നടി ചോദിച്ചിരുന്നത്. എന്നാലിപ്പോള്‍ മാര്‍ക്കറ്റ് ഇടിഞ്ഞതോടെ 70 ലക്ഷമാണ് ഹന്‍സിക പ്രതിഫലമായി ചോദിക്കുന്നത്.

പ്രധാന വേഷത്തില്‍

ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലാണ് നടി അഭിനയിക്കുന്നത്. എങ്കിലും അതൊരു പ്രധാനപ്പെട്ട വേഷമാണെന്നാണ് അറിയുന്നത്.

വിശാല്‍

വിശാലും ചിത്രത്തിലെ സുപ്രധാന വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ കഥാഗതിയില്‍ വഴിത്തിരിവ് ഉണ്ടാക്കുന്ന ഒരു കഥാപാത്രമാണ് വിശാഖിന്റേത് എന്നാണ് അറിയുന്നത്. മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനുമാണ് ചിത്രത്തിലെ വിശാലിന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍

മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിതെന്നാണ് അറിയുന്നത്.

English summary
Hansika Remuneration for Mohanlal's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam