»   » ഹന്‍സികയ്ക്ക് വിക്രമിന്റെ നായികയാകാന്‍ സമയമില്ല

ഹന്‍സികയ്ക്ക് വിക്രമിന്റെ നായികയാകാന്‍ സമയമില്ല

Posted By:
Subscribe to Filmibeat Malayalam

തമിഴില്‍ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍സ് ആരൊക്കെയാണെന്ന് ചോദിച്ചാല്‍ രജനീകാന്ത്, കമല്‍ഹസ്സന്‍, വിജയ്, അജിത്ത്, വിക്രം സൂര്യ ഇവരെ കഴിച്ചിട്ടേ മറ്റ് നായകന്മാരുടെ പേര് പറയൂ. മിക്ക നായികമാരും ഇവരോടൊപ്പമഭിയിക്കാന്‍ അവസരം നോക്കി നടക്കുന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ നിന്ന് തിരിയാന്‍ സമയമില്ലാതായല്‍ ആരോടായാലും 'നോ' പറഞ്ഞു പോകും. അങ്ങനെയൊരു അവസ്ഥ ഹന്‍സികയ്ക്കും വന്നു.

തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരിലൊരാളാണ് ഹന്‍സികയും. തമിഴിലും തെലുങ്കിലുമായി ഏതാണ്ട് ഒമ്പത് സിനിമയിലധികം ഹന്‍സിക കരാറുറപ്പിച്ചും കഴിഞ്ഞു. അപ്പോഴാണ് ധരണി- വിക്രം കൂട്ടുകെട്ടില്‍ പിറക്കുന്ന ഒരു ചിത്രത്തിന് വേണ്ടി ക്ഷണം വന്നപ്പോള്‍ ഹന്‍സികയ്ക്ക് നോ പറയേണ്ടി വന്നത്.

ശങ്കര്‍ സംവിധാനം ചെയ്യുന്ന വിക്രമിന്റെ ഐ എന്ന ചിത്രത്തിന് ശേഷം ധരണിക്കൊപ്പം ചെയ്യുന്ന മറ്റൊരു ചിത്രത്തിന് വേണ്ടിയായിരുന്നു ഹന്‍സികയെ ക്ഷണിച്ചത്. ദില്‍, ധൂള്‍ തുടങ്ങി അനേകം ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് ഒത്തിരി പ്രതീക്ഷകളോടെയാണ്. പറഞ്ഞിട്ടെന്താ ഹന്‍സികയ്ക്ക് സമയമില്ല.

ഹന്‍സികയുടെ കുറച്ച് നായകന്മാരെ കുറിച്ച് ചിത്രങ്ങളിലൂടെ പറയാം.

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

ദേസമുഡരു എന്ന ഹന്‍സികയുടെ ആദ്യ തെലുങ്ക് ചിത്രത്തിലെ നായകനായിരുന്നു അല്ലു അര്‍ജുന്‍. ഈ ചിത്രത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി.

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

ഡെനികയ്‌ന റെഡി എന്ന തെലുങ്ക് ചിത്രത്തില്‍ വിഷ്ണു മാന്‍ടനൊപ്പം

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

എങ്കെയും കാതല്‍ എന്ന ചിത്രത്തില്‍ ജയം രവിയാണ് ഹന്‍സികയുടെ നായകനായെത്തിയത്. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഗാനങ്ങള്‍കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

മാപ്പിള്ളൈ എന്ന ചിത്രത്തിലാണ് ധനുഷിന്റെ നായികയായത്. ചിത്രത്തിലെ അഭിനയത്തിന് സിമ അവാര്‍ഡും ലഭിച്ചു.

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

മണി ഹായിവ തോ ഹണി ഹായി എന്ന ഹിന്ദി ചിത്രത്തില്‍ ഗോവിന്ദിനൊപ്പം. ഹിന്ദി ചിത്രങ്ങളിലൂടെയാണ് ഹന്‍സിക വെള്ളിത്തിരയിലെത്തിയത്.

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

ഒരു കല്‍ ഒരു കണ്ണാടി എന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനൊപ്പം. ഈ ചിത്രത്തിലെ അഭിനയത്തിനും ഒത്തിരി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

സേട്ടൈ എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായി

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

വേലായുധം എന്ന ചിത്രത്തില്‍ ജനീലിയയം ഹന്‍സികയുമായിരുന്നു നായിക. ഇരുവര്‍ക്കും തുല്യപ്രാധാന്യവുമുണ്ട്.

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

സിങ്കം 2 വിലാണ് ഹന്‍സിക സൂര്യയ്‌ക്കൊപ്പമഭിനയ്ച്ചത്. അനുഷ്‌കയായിരുന്നു മറ്റൊരു നായിക.

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

ഇപ്പോള്‍ കോളിവുഡില്‍ പരക്കുന്ന ഗോസിപ്പിലെ നായികയും നായകനുമാണ് ചിമ്പുവും ഹന്‍സികയും. ഈ പ്രണയം കൊണ്ടാണ് വിക്രമിന്റെ സിനിമയില്‍ അഭിനയിക്കാന്‍ നൊ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാലു എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും ഇപ്പോള്‍ വേട്ടൈ മന്നന്‍ എന്ന ചിത്രത്തിലും ഒന്നിക്കുന്നുണ്ട്.

ഹന്‍സിക വിക്രമിനോട് 'നോ' പറഞ്ഞു

തമിഴില്‍ ഒടുവില്‍ റിലീസ് ചെയ്ത ഹന്‍സികാ ചിത്രമാണ് തീയ വേലൈ സെയ്യും കുമരു. സിദ്ധാര്‍ത്ഥാണ് നായകന്‍

English summary
Actor Vikram will be doing director Dharani's film once he finishes his Ai with Shankar. There have been rumours that Haniska has been roped in as the heroine. However, the actress has clarified that she doesn't have dates and it is unlikely that she will be part of it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam