ഹന്‍സികയെന്താ നയന്‍താരയ്ക്ക് പഠിയ്ക്കുന്നോ?

By Meera Balan

ഹന്‍സിക മൊത്വാനിയെന്താ നയന്‍താരയ്ക്ക് പഠിയ്ക്കുകയാണോ? ചിമ്പുവുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹന്‍സികയ്ക്ക് കൈനിറെയ ചിത്രങ്ങളാണ്. ഇപ്പോഴിത ഉദയനിധി സ്റ്റാലിന്‍ നായകനാവുന്ന ചിത്രത്തില്‍ ഹന്‍സിക അഭിനയിക്കാനൊരുങ്ങുന്നു.

പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം അഭിനയത്തില്‍ തിരിച്ചെത്തിയ നയന്‍താരയ്ക്കും തുണയായത് ഉദയനിധി സ്റ്റാലിനാണ്. സ്റ്റാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ ഒട്ടേറെ ഗോസിപ്പുകളും നയന്‍താര കേട്ടിരുന്നു. നയന്‍സുമായി ഉദയനിധി പ്രണയത്തിലാണെന്നും ഇതിനെച്ചൊല്ലി ഉദയനിധിയുടെ ഭാര്യ പ്രശ്‌നമുണ്ടാക്കിയെന്നും അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും വാര്‍ത്ത പരന്നിരുന്നു.

Hansika

ഏകേദേശം ആ ഗോസിപ്പ് ജനം മറന്നു തുടങ്ങുമ്പോഴാണ് ഹന്‍സിക പുതിയ ചിത്രത്തിലേയ്ക്ക് എത്തുന്നത്. മാത്രമല്ല ഇപ്പോള്‍ നയന്‍താരയും ഉദയനിധിയും ഒന്നിച്ചഭിനയിക്കുന്ന 'നന്‍പെന്‍ടാ' എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലേയ്ക്ക് ഹന്‍സികയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഹന്‍സിക ക്ഷണം നിരസിച്ചു. നയന്‍താര അഭിനയിക്കുന്ന ചിത്രമായതിനാലാണത്രേ ക്ഷണം നിരസിച്ചത്. സംവിധായകന്‍ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹന്‍സിക ഉദയനിധിയ്‌ക്കൊപ്പം അഭിനയിക്കുക. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X