ഹന്‍സിക മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തി?
മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നൊരു കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുവാന്‍ തന്നെ ഇന്ന് എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ്. എന്തിനും ഏതിനും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലത്തുവെയ്ക്കാതെ കൂടെക്കൊണ്ടുനടക്കുന്നവരാണ് മിക്കവരും. പ്രത്യേകിച്ചും തിരക്കേറിയ ചലച്ചിത്രതാരങ്ങള്‍ക്കും മറ്റും മൊബൈല്‍ ഫോണില്ലെങ്കില്‍ കാര്യങ്ങളൊന്നും നടക്കില്ല.
എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ പേരെടുത്ത ജഗതി ശ്രീകുമാറിനെപ്പോലുള്ള ചില താരങ്ങളും ചലച്ചിത്രലോകത്തുണ്ട്. ഇപ്പോഴിതാ മൊബൈല്‍ ഫോണ്‍ മടുത്ത് അതിന്റെ ഉപോയഗം നിര്‍ത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക മൊത്‌വാനി.

മൊബൈല്‍ ഫോണ്‍ ശല്യമായിത്തുടങ്ങിയതോടെയാണ് ഹന്‍സിക ഫോണ്‍ ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ ഷൂട്ടിങ്ങിനെത്തുമ്പോഴൊന്നും താരം ഫോണ്‍ കൊണ്ടുവരുന്നില്ലത്രേ.
എന്നാല്‍ ഫോണ്‍ ഉപയോഗം മടുത്തതുകൊണ്ടല്ല, ചിലമ്പരശനുമായുള്ള പ്രണയം പൊളിഞ്ഞതിലുള്ള പ്രശ്‌നത്താലാണ് ഹന്‍സിക ഫോണ്‍ ഉപയോഗിക്കാത്തതെന്നാണ് ചിലര്‍ പറയുന്നത്.
ഫെബ്രുവരിയിലായിരുന്നു താനും ഹന്‍സികയും തമ്മില്‍ ഇനിയൊരു ബന്ധവുമില്ലെന്ന് ചിമ്പു ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഇതിന് മുമ്പേ രണ്ടുപേരും ട്വിറ്ററിലൂടെ തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോവുകയാണെന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാമായി പത്തോളം ചിത്രങ്ങളുമായി ആകെ തിരക്കിലാണ് ഹന്‍സിക.


Click it and Unblock the Notifications











