ഹന്‍സിക അമ്മയാണ്, 25 മക്കളുടെ അമ്മ
ചെന്നൈ: ഹന്‍സികയുടെ പ്രണയം പൊളിഞ്ഞതാണല്ലോ അടുത്തിടെ തമിഴ്-തെലുങ്ക് സിനിമാ ലോകത്ത് നിറഞ്ഞ് നിന്ന വാര്‍ത്തകളിലൊന്ന്. എന്തായാലും പ്രണയത്തകര്‍ച്ച ഹന്‍സികയെ ബാധിച്ചില്ലെന്ന് പറയാതിരിയ്ക്കാനാകില്ല. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും പ്രണയതകര്‍ച്ചയില്‍ നിന്നും ഒന്ന് റിലാക്‌സ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഹന്‍സിക. തന്റെ വളര്‍ത്തുമക്കളുമായി കുളു മണാലിയിലേയ്ക്ക് ഒരു വിനോദ യാത്ര പ്ളാന്‍ ചെയ്തിരിയ്ക്കുകയാണ് ഹന്‍സിക.
25 ഓളം അനാഥകുട്ടികളുടെ സ്‌പോണ്‍സറാണ് ഹന്‍സിക. തന്റെ ഈ വളര്‍ത്തുമക്കള്‍ക്കൊപ്പമാണ് ഹന്‍സിക കുളു മണാലിയിലേയ്ക്ക് പോകുന്നത്. ഹന്‍സിക യാത്ര പോകുന്ന കാര്യം നടിയുടെ അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്.

ബാങ്കോക്കില്‍ വാലു എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഹന്‍സിക. തിരിച്ചെത്തിയാല്‍ കുട്ടികള്‍ക്കൊപ്പം യാത്ര. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും വളര്‍ത്തുമക്കളുടെ കാര്യത്തില്‍ ഹന്‍സിക പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. കുട്ടികള്‍ക്ക് വെക്കേഷനാണെന്നും അവധിക്കാല ട്രിപ്പാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഹന്‍സികയുടെ അമ്മ. വളരെ വൈകാതെ തന്നെ കുട്ടികളുമായി വിദേശത്തേയ്ക്ക് യാത്ര നടത്താനും ഹന്‍സിക പദ്ധതിയിടുന്നുണ്ട്.


Click it and Unblock the Notifications











