ഹന്‍സികയ്ക്ക് മാത്രം 'തല'യില്ല

By Aswathi

അടുത്തിടെ തൃഷ തന്റെ ഇഷ്ട നടന്മാരെ കുറിച്ച് പറഞ്ഞ് വെട്ടിലായിരുന്നു. ഏതെങ്കിലും ഒരു നടനെ ആരാധിക്കുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. പക്ഷെ നടി ഓരോ നടന്മാര്‍ക്കും റാങ്കുമിട്ടു. ഒന്നാം സ്ഥാനം അജിത്തിനായത് വിജയ് ആരാധകര്‍ക്ക് സഹിച്ചില്ല. പിന്നെ പറയണോ ഫേസ്ബുക്ക് പൂരം.

തെന്നിന്ത്യയില്‍ മറ്റൊരു താര സുന്ദരിയായ ഹന്‍സികയും തന്റെ ഇഷ്ടം വെട്ടിതുറന്ന് പറഞ്ഞിരിക്കുകയാണ്. തലയുടെ കടുത്ത ആരാധികയാണത്രെ ഹന്‍സിക. തനിക്ക് മാത്രം ഇതുവരെ തലയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒരു ചിത്രത്തില്‍ അജിത്തിന്റെ നായികയായി അഭിനയിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ഹന്‍സിക പറയുകയുണ്ടായി.

hansika

അതിനൊരു കാര്യവുമുണ്ട്. തമിഴില്‍ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഹന്‍സിക അങ്ങനെ തമിഴ് ചിത്രങ്ങള്‍ കാണാറില്ല. അടുത്തിടെയാണ് അജിത്ത് നായകനായ 'മങ്കാത്ത' താരം കണ്ടത്. സിനിമയിലെ തലയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കണ്ട് ഹന്‍സിക വീണുപോകുകയായിരുന്നുവത്രെ.

വിജയ്, സൂര്യ, ആര്യ, ധനുഷ് തുടങ്ങി ചിമ്പു, കാര്‍ത്തി ഉദയനിധി, ശിവകാര്‍ത്തികേയന്‍ വരെയുള്ളവര്‍ക്കൊപ്പം ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ തലയ്‌ക്കൊപ്പം ഒരുവസരം ലഭിച്ചിട്ടില്ല. തനിക്കൊപ്പം അഭിനയിച്ച നടന്മാരെ വിലയിരുത്തുകയായിരുന്ന തൃഷ ചെയ്തത്. അതുകൊണ്ട് ഹന്‍സികയ്ക്ക് പേടിക്കാനില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X