ഇവര്‍ സന്തുഷ്ടരാണ്

By Aswathi

സിനിമ മേഖലയില്‍ നിന്നുള്ള വിവാഹ ബന്ധങ്ങള്‍ അധികം നീണ്ടു പോകില്ലെന്നാണ് പറയാറുള്ളത്. ഏറെ കുറെ ശരിയാണ്. അടുത്തിടെ മലയാള സിനിമാ ലോകത്ത് നിന്ന് കല്യാണ വിശേഷങ്ങള്‍ മാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു പുറത്ത് വിവാഹിതരാകുന്ന വാര്‍ത്ത, മറുപുറത്ത് വിവാഹ മോചിതരാകുന്ന വാര്‍ത്ത. കേട്ട് കേട്ട് മലയാളികള്‍ അതങ്ങ് വിശ്വസിച്ചു, മലയാള സിനിമയില്‍ വിവാഹ ബന്ധങ്ങള്‍ വാഴില്ല

എന്നാല്‍ അങ്ങനെ അടച്ചാക്ഷേപിക്കാന്‍ വരട്ടെ. നല്ല രീതിയില്‍ കുടുംബവും ജോലിയും നോക്കികൊണ്ടുപോകാന്‍ കഴിയുന്നവരുമുണ്ട്. സന്തുഷ്ടമായി ഇപ്പോഴും മുന്നോട്ട് പോകുന്നവര്‍. അവരെയൊന്ന് കാണാം

ഐവി ശശി- സീമ

ഇവര്‍ സന്തുഷ്ടരാണ്

മലയാളത്തിന്റെ മുന്‍നിര സംവിധായകനും അദ്യകാലത്തെ മുന്‍നിര നായികയും. 1980 ആഗസ്റ്റ് 28നാണ് ഐവി ശശിയും സീമയും വിവാഹിതരാകുന്നത്. ഐവി ശശിയുടെ തന്നെ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമയും ഏറെ ശ്രദ്ധിക്കപ്പെട്ടത്

ജയഭാരതി- സത്താര്‍

ഇവര്‍ സന്തുഷ്ടരാണ്

എഴുപതികളുടെയും എണ്‍പതുകളിലും പുരുഷന്മാരുടെ മനം കവര്‍ന്ന ജയഭാരതിയുടെ രണ്ടാ വിവാഹമാണ് സത്തറുമായുള്ളത്.

ജയറാം പാര്‍വതി

ഇവര്‍ സന്തുഷ്ടരാണ്

യുവമിഥുനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ദാമ്പത്യജീവിതമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. 1992ല്‍ നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇവര്‍ വിവാഹിതരായി

 ദിലീപ് -മഞ്ജു

ഇവര്‍ സന്തുഷ്ടരാണ്

ഈ ബന്ധം മാതൃകയാക്കണം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും മലയാള സിനിമാ ലോകത്തെ താരദമ്പതികളുടെ കൂട്ടത്തില്‍ പിരിയാത്ത ദമ്പതികളായി ഇവരുമുണ്ട്. പിരിഞ്ഞെന്നും മറ്റും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല

പൂര്‍ണിമ-ഇന്ദ്രജിത്ത

ഇവര്‍ സന്തുഷ്ടരാണ്

ചെറിയപ്രായത്തില്‍ തന്നെ വിവാഹിതരായ ഈ ദമ്പതികള്‍ പക്വതയാര്‍ന്ന ദമ്പത്യമാണ് നയിക്കുന്നത്. 2002 ഡിസംബര്‍ 13നായിരുന്നു വിവാഹം

റിമ - ആഷിഖ് അബു

ഇവര്‍ സന്തുഷ്ടരാണ്

അടുത്തിടെ വിവാഹിതരായ പ്രണയ ജോഡികളാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. മാതൃകാ പരമായി വിവാഹം നടത്തിയ ഇവര്‍ വരുന്ന തലമുറയ്ക്ക് മാതൃകയുള്ള ദമ്പതികളാകട്ടെ എന്ന് ആശംസിക്കാം

 സംയുക്ത-ബിജു മേനോന്‍

ഇവര്‍ സന്തുഷ്ടരാണ്

മലയാളികളുടെ പ്രിയപ്പെട്ട നടി സംയുക്ത വര്‍മയെ 2002ല്‍ ബിജു മേനോന്‍ സ്വന്തമാക്കി. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ

ഷാജി കൈലാസ്- ആനി

ഇവര്‍ സന്തുഷ്ടരാണ്

സംവിധായകന്‍ ഷാജി കൈലാസും ആനിയുമാണ് അടുത്ത താര ദമ്പതികള്‍. 1996 ജൂണ്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം

ശാലിനി - അജിത്ത്

ഇവര്‍ സന്തുഷ്ടരാണ്

തമിഴ് നാടിന്റെ മരുമകളാണെങ്കിലും മലയാള സിനിമയില്‍ പിച്ചവച്ച ശാലിനിയെയും മലയാള താരദമ്പതികളുടെ പട്ടികയില്‍ പെടുത്താവുന്നതാണ്. സന്തുഷ്ടമായ ദാമ്പത്യമാണ് ഇവരുടെയും

സുഹാസിനി-മണിരത്‌നം

ഇവര്‍ സന്തുഷ്ടരാണ്

മറ്റൊരു സംവിധായ -നായിക ദമ്പതിമാരാണ് തെന്നിന്ത്യയുടെ മുന്‍കാല നായിക സുഹാസിനിയും പ്രശസ്ത സംവിധായകന്‍ മണിരത്‌നവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X