For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയസൂര്യക്ക് പിറന്നാള്‍ ആശംസകളറിയിച്ച് മമ്മൂട്ടിയും ചാക്കോച്ചനും ദുല്‍ഖരും, വേറാരൊക്കെ??

  By Aswini
  |

  2001 ല്‍ ദോസ്ത് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യയുടെ സിനിമാ ജീവിതം. ആ ചിത്രത്തിന്റെ തുടക്കത്തില്‍ ദിലീപ് ഓടിച്ചിട്ട് അടിക്കുന്ന പയ്യന്‍. ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. പിന്നീടങ്ങോട്ട് കാട്ടുചെമ്പകം, പ്രണയമണിത്തൂവല്‍, കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്, പുലിവാല്‍ കല്യാണം അങ്ങനെ കിട്ടിയ സിനിമകളൊക്കെ ജയസൂര്യ ഏറ്റെടുത്തു. ഒരു തുടക്കക്കാരന്റെ എല്ലാ പതര്‍ച്ചകളും സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ജയനുണ്ടായിരുന്നു.

  എന്നാല്‍ കയറിയും താണും ജയസൂര്യ തന്റെ ഇരിപ്പിടം കണ്ടെത്തി. സ്വപ്‌നകൂട് എന്ന ചിത്രത്തില്‍ അഷ്ടമൂര്‍ത്തിയില്‍ തുടങ്ങി ചതിക്കാത്ത ചന്തു, ഇമ്മിണി നല്ലൊരാള്‍, ചോക്ലേറ്റ് തുങ്ങിയ ചിത്രങ്ങളില്‍ ഹാസ്യത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തു. എന്നാല്‍ കങ്കാരു, കോക്ടെയില്‍, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളില്‍ കണ്ടത് തീര്‍ത്തു വ്യത്യസ്തനായ ഒരു ജയസൂര്യയെയാണ്. അങ്കൂര്‍ റാവുത്തറുടെ ചിരിയും നോട്ടവും ഇന്നും മലയാളി പ്രേക്ഷകരെ വേട്ടയാടുന്നു.

  കഥാപാത്രത്തോട് ജയസൂര്യ കാണിക്കുന്ന ആത്മാര്‍ത്ഥതയും സമര്‍പ്പണവും മാതൃകാ പരമാണ്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് ജയന്‍ ആദ്യമായി അങ്ങനെ ഒരു ചാലഞ്ച് ഏറ്റെടുത്തതെന്നാണ് അറിവ്. ശരീരം മുഴുവന്‍ തളര്‍ന്ന് കിടക്കുമ്പോഴും പോസിറ്റീവായ ഒരെനര്‍ജി നല്‍കി സ്റ്റീഫന്‍ ലൂയിസ്. പിന്നെ ഒരു പരീക്ഷണം നടത്തിയത് ഹാപ്പി ജേര്‍ണി എന്ന ചിത്രത്തില്‍ അന്ധനായി വന്നിട്ടാണ്. അതത്രയങ്ങ് വിജയ്ച്ചില്ല.

  പക്ഷെ അപ്പോത്തിക്കരി എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ജയസൂര്യ കാണിച്ച ആത്മാര്‍ത്ഥയ്ക്കും സമര്‍പ്പണബോധത്തിനും മുന്നില്‍ തല കുനിക്കാതെ വയ്യ. സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചാലും സുബി ജോസഫ് മലയാളി മനസ്സില്‍ ഒരു വിങ്ങലാണ്. ഹാസ്യവും വില്ലത്തരവും മാത്രമല്ല, മുംബൈ പൊലീസ്, പിഗ്മാന്‍, കുമ്പസാരം പോലുള്ള കലാമൂല്യമുള്ള ചിത്രങ്ങളിലും ജയസൂര്യ ഭാഗമായിട്ടുണ്ട്.

  നല്ല സിനിമകളില്‍ ഭാഗമാകുന്നതിനൊപ്പം സൗഹൃദങ്ങള്‍ സൂക്ഷിക്കാനും ജയസൂര്യ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണല്ലോ നടന്റെ പിറന്നാളിന് സഹപ്രവര്‍ത്തകരായ സിനിമാ താരങ്ങള്‍ ആശംസകളുമായിതെത്തിയത്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍...പിന്നെ ആരൊക്കെ ജയസൂര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു? നോക്കാം

  ജയസൂര്യക്ക് പിറന്നാള്‍ ആശംസകളറിയിച്ച് മമ്മൂട്ടിയും ചാക്കോച്ചനും ദുല്‍ഖരും, വേറാരൊക്കെ??

  അമ്മയുടെ വാര്‍ഷിക യോഗത്തിന് മമ്മൂട്ടിയ്‌ക്കൊപ്പം നിന്ന് ജയസൂര്യ എടുത്ത ഒരു സെല്‍ഫിയ്‌ക്കൊപ്പമാണ് മെഗാസ്റ്റാര്‍ നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

  ജയസൂര്യക്ക് പിറന്നാള്‍ ആശംസകളറിയിച്ച് മമ്മൂട്ടിയും ചാക്കോച്ചനും ദുല്‍ഖരും, വേറാരൊക്കെ??

  സ്വപ്‌നകൂട് മുതല്‍ 101 വെഡ്ഡിങ്‌സ് വരെ പത്തോളം ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ചാക്കോച്ചന്റെ ആശംസ ഇങ്ങനെ

  ജയസൂര്യക്ക് പിറന്നാള്‍ ആശംസകളറിയിച്ച് മമ്മൂട്ടിയും ചാക്കോച്ചനും ദുല്‍ഖരും, വേറാരൊക്കെ??

  ജയസൂര്യയെ നായകനാക്കി ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറ്റം കുറിച്ചതാണ് മിഥുന്‍ മാനുവല്‍. ജയേട്ടന് മിഥുന്റെ ആശംസ

  ജയസൂര്യക്ക് പിറന്നാള്‍ ആശംസകളറിയിച്ച് മമ്മൂട്ടിയും ചാക്കോച്ചനും ദുല്‍ഖരും, വേറാരൊക്കെ??

  ദുല്‍ഖര്‍ സല്‍മാനും ജയസൂര്യക്ക് പിറന്നാള്‍ ആശംസകളറിയിച്ചു

  ജയസൂര്യക്ക് പിറന്നാള്‍ ആശംസകളറിയിച്ച് മമ്മൂട്ടിയും ചാക്കോച്ചനും ദുല്‍ഖരും, വേറാരൊക്കെ??

  അജുവും ജയസൂര്യയും ഇപ്പോള്‍ രഞ്ജിത്ത് ശങ്കറിന്റെ സൂ സൂ സുധിയില്‍ ഒന്നിച്ചഭിനയിക്കുകയാണ്. അപ്പോള്‍ ആശംസയും അങ്ങനെയാവട്ടെ

  ജയസൂര്യക്ക് പിറന്നാള്‍ ആശംസകളറിയിച്ച് മമ്മൂട്ടിയും ചാക്കോച്ചനും ദുല്‍ഖരും, വേറാരൊക്കെ??

  ജയസൂര്യയുടെ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ അങ്കൂര്‍ റാവുത്തര്‍ക്കാണ് സണ്ണിയുടെ പിറന്നാള്‍ ആശംസ

  ജയസൂര്യക്ക് പിറന്നാള്‍ ആശംസകളറിയിച്ച് മമ്മൂട്ടിയും ചാക്കോച്ചനും ദുല്‍ഖരും, വേറാരൊക്കെ??

  ജയസൂര്യയെ നായകനാക്കി പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. രഞ്ജിത്തിന്റെ സു സൂ സുധിയിലാണ് ജയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്‌

  English summary
  Malayalam celebrities wishing happy birth day to Jayasurya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X