ലെനയെ ഞെട്ടിച്ച ഒരു പിറന്നാള്‍
പതിവുപോലെ ലെന ഷൂട്ടിങ് ലൊക്കേഷനിലെത്തി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ വച്ചാണ് നടക്കുന്നത്. ലൊക്കേഷനിലെത്തിയ ലെനയുടെ മുന്നിലേക്ക് ദേ വരുന്നു ഒരു കിടലന്‍ പിറന്നാല്‍ കേക്ക്. അക്ഷരാര്‍ത്ഥത്തില്‍ ലെന ഞെട്ടിപ്പോയി.
തന്റെ പിറന്നാല്‍ ലെന തന്നെ ഓര്‍ത്തിരുന്നോ എന്ന കാര്യം അറിയില്ല. പക്ഷെ രഹസ്യമായി വച്ചിരുന്ന പിറന്നാള്‍ ദിനം അണിയറപ്രവര്‍ത്തകര്‍ ആഘോഷമാക്കി മാറ്റിയപ്പോള്‍ ലെനയ്ക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായതു മാറി.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ലെന ഇപ്പോള്‍ അഭിനയിക്കുന്നത്. ബിജു മേനോനും ആസിഫ് അലിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിക്കി ഗില്‍റാണിയാണ് നായിക. ലൊക്കേഷനിലപ്പോഴുണ്ടായിരുന്ന ബിജു മേനോന്‍, സിദ്ധിക്ക്, നിക്കി ഗില്‍റാണി, സംവിധായകന്‍ ജിബു തുടങ്ങിയവരെല്ലാം ലെനയ്ക്ക് പിറന്നാള്‍ ആസംസകള്‍ നല്‍കി
സഹനടി വേഷത്തില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നായികയാണ് ലെന. സിനിമയില്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ വന്നപ്പോഴാണ് ലെന സീരിയലിലേക്ക് പോയത്. ഓമനത്തിങ്കല്‍ പക്ഷി എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധനേടി. ട്രാഫിക് എന്ന ചിത്രത്തിലൂടെയുള്ള രണ്ടാ വരവാണ് ലെനയുടെ അഭിനയ ജീവിതത്തിന് ബ്രേക്കായത്. പിന്നീട് അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. ലെന വെള്ളിത്തിരയില്‍ കാലുറപ്പിച്ച നടിയാണിന്ന്.


Click it and Unblock the Notifications