നസ്‌റിയ നസീമിന് പത്തൊമ്പത് വയസ്സായി!
വളരെ ചുരുങ്ങിയ കാലംകൊണ്ട്, വിരലിലെണ്ണാവുന്ന മാത്രം ചിത്രങ്ങളിലഭിനയിച്ച നസ്‌റിയ നസീം മലയാളത്തിലും തമിഴിലും തന്റെ സ്ഥാനം കണ്ടെത്തിയത് പെട്ടന്നാണ്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നടിയായ നസ്‌റിയയുടെ പത്തൊമ്പതാം പിറന്നാളാണ് ഇന്ന്(20-12-2013, വെള്ളി)
നസീമിന്റെയും ബീനയുടെയും മകളായി ജനിച്ച നസ്‌റിയ അഭിനയരംഗത്തെത്തിയത് ആങ്കറിങ്ങിലൂടെയാണ്. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് പ്രമാണി, ഒരുനാള്‍ വരും എന്നീ ചിത്രങ്ങളിലും ബാലതാരമായി പ്രത്യക്ഷപ്പെട്ട നസ്‌റിയ നായികാപ്രാധാന്യമുള്ള വേഷവുമായി എത്തുന്നത് മാഡ് ഡാഡ് എന്ന ചിത്രത്തിലാണ്.
മാഡ് ഡാഡ് എന്ന ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നെങ്കിലും നസ്‌റിയ എന്ന നായികയുടെ കഴിവ് അംഗീകരിച്ച സിനിമാ ലോകം പിന്നെയും നല്ല വേഷങ്ങള്‍ നല്‍കി നസ്‌റിയയെ വിളിച്ചു. അങ്ങനെ ചെയ്ത ചിത്രമാണ് നേരം. നേരത്തിലൂടെ നസ്‌റിയയുടെ നേരവും തെളിഞ്ഞു. ഇപ്പോള്‍ മലയാളത്തിലും തമിഴിലും കൈനിറയെ ചിത്രങ്ങളുള്ള തിരക്കുള്ള നടിമാരിലൊരാളാണ് നസ്‌റിയയും.

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
മലയാളത്തിലൂടെയത്തി തമിഴിലും തിളങ്ങുന്ന മുന്‍നിര നായികമാരില്‍ ഒരാളാണ് ഇപ്പോള്‍ നസ്‌റിയ നസീമും.

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
ഏഷ്യനെറ്റ് ചാനലിലെ മ്യൂസിക്കല്‍ റിയാലിറ്റി ഷോയായ മഞ്ച് സ്റ്റാര്‍ സിംഗറിന്റെ അവതാരികയായാണ് നസ്‌റിയ മലയാളികള്‍ക്ക് പരിചിതയാകുന്നത്.

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
മമ്മൂട്ടി നായകനായ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്‌റിയ വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷമായിരുന്നു നസ്‌റിയയ്ക്ക്

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
നസ്‌റിയ നായികയായി അഭിനയിച്ച ആദ്യത്തെ ചിത്രമാണ് മാഡ് ഡാഡ്. ചിത്രം ബോക്‌സോഫീസീില്‍ പരാജയമായിരുന്നെങ്കിലും നസ്‌റിയ എന്ന നടിയ സിനിമാലോകം അംഗീകരിച്ചു.

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
നസ്‌റിയയുടെ നേരം തെളിഞ്ഞത് നേരം എന്ന ചിത്രത്തിലൂടെയാണ്. ഒരേസമയം തമിഴിലും മലയാളത്തിലും ഇറങ്ങിയ ഈ ചിത്രത്തില്‍ നസ്‌റിയയുടെ നായകനായെത്തിയത് നിവിന്‍ പോളിയാണ്.

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
നേരം മാറ്റി നിര്‍ത്തിയാല്‍ നസ്‌റിയുടേതായി തമിഴില്‍ പുറത്തിറങ്ങുന്ന ആദ്യത്തെ ചിത്രം രാജാറാണിയാണ്. ആര്യ, ജയ്, നയന്‍താര എന്നിവര്‍ക്കൊപ്പമുള്ള നസ്‌റിയയുടെ അഭിനയം തകര്‍പ്പനായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടി

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
നസ്‌റിയയുടെ രണ്ടാമത്തെ തമിഴ് ചിത്രം. ചിത്രത്തില്‍ മറ്റൊരു സ്ത്രീയുടെ ശരീരം തന്റേതാണെന്ന് പറഞ്ഞ് ചിത്രീകരിച്ചെന്ന് ആരോപിച്ച് നസ്‌റിയ ഇനിയൊരു പുകിലുണ്ടാക്കാന്‍ ഉണ്ടായിരുന്നില്ല. എന്തായാലും അതോടെ നസ്‌റി തമിഴ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
നസ്‌റിയയുടേതായി ഉടന്‍ ഇറങ്ങാനിരിക്കുന്ന മലയാളം സിനിമാണ് സലാല മൊബൈല്‍സ്, ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നസ്‌റിയയുടെ നായകന്‍

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
തന്റെ രാശി തെളിഞ്ഞ നേരത്തിലെ നായകനൊപ്പം നസ്‌റിയ വീണ്ടും ജോഡി ചേരുന്ന ചിത്രമാണ് ഓംശാന്തി ഓശാന. ചിത്രം അണിയറയില്‍ തിരക്കിട്ട പണിയിലാണ്.

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
തമിഴില്‍ അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രമാണ് തിരുമണം എന്നും നിക്കാഹ്. ജയ് യാണ് ചിത്രത്തില്‍ നസ്‌റിയയുടെ നായകന്‍

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രവും, ആസിഫ് അലി നായകനാകുന്ന ഹായ് ആയാം ടോമി എന്ന ചിത്രവുമാണ് മലയാളത്തിലെ മറ്റ് രണ്ട് ചിത്രങ്ങള്‍

നസ്‌റയയ്ക്ക് പത്തൊമ്പത് വയസ്സായി!
ദുല്‍ഖറിന്റെ നായികയായി എത്തുന്ന വായി മൂടി പേസുവോം, നി നല്ല വരുവാടാ എന്ന ജീവ ചിത്രവുമാണ് തമിഴില്‍ ഒരുങ്ങുന്നത്


Click it and Unblock the Notifications