സംയുക്തയുടെ സ്വന്തം ബിജുവിന് പിറന്നാള്‍! ആശംസകളോടെ ആരാധകരും സിനിമാലോകവും! കാണൂ!
മമ്മൂട്ടി മാത്രമല്ല സെപ്റ്റംബറില്‍ പിറന്നാളാഘോഷിക്കുന്ന വേറെയും താരങ്ങളുണ്ട്. അവരിലൊരാളാണ് ബിജു മേനോന്‍. തെന്നിന്ത്യന്‍ സിനിമയില്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. വില്ലനായും സഹനടനായും നായകനായും അഭിനയിച്ച താരം ഏത് കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഈ താരം ശ്രദ്ധേയനായത്. മിഖായേലിന്റെ സന്തതികള്‍ എന്ന പരമ്പരയാണ് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. തുടക്കത്തില്‍ മികച്ച കഥാപാത്രങ്ങളെ ലഭിക്കാതിരുന്നതും നായകന് പിന്നിലെ കഥാപാത്രമാവേണ്ടി വന്നതുമൊക്കെ ഇന്ന് പഴങ്കഥയാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും
ശക്തമായ പിന്തുണ നല്‍കുന്ന കഥാപാത്രത്തില്‍ നിന്നും താരത്തിന് മോചനം ലഭിച്ചതോടെയാണ് സിനിമാജീവിതവും മാറി മറിഞ്ഞത്.
മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളിലൂടെ പ്രണയനായകനായി ജീവിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത വര്‍മ്മയുമായുള്ള മികച്ച ഓണ്‍സ്‌ക്കീന്‍ കെമിസ്ട്രിയായിരുന്നു. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഇവരുടെ ആരാധകരായിരുന്നു. മികച്ച അവസം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെയെത്തുമെന്ന് സംയുക്ത വ്യക്തമാക്കിയിരുന്നുവെങ്കിലും ഇന്നും ആ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. യോഗ പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരപത്‌നി. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുചടങ്ങുകളിലെല്ലാം സജീവമായി പങ്കെടുക്കാറുണ്ട് താരം.

സ്വഭാവ നടനില്‍ നിന്നും മോചനം ലഭിച്ചുവെങ്കിലും പിന്നീട് അത്ര മികച്ച അവസരങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. ഇതോടെയാണ് താരം അന്യഭാഷയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായാണ് പിന്നീട് താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഓര്‍ഡിനറി, വെള്ളിമൂങ്ങ, ഷെര്‍ലക്ക് ടോംസ് തുടങ്ങിയ സിനിമകളിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്ത പടയോട്ടമാണ് അദ്ദേഹത്തിന്റെതായി റിലീസിനെത്തുന്ന അടുത്ത ചിത്രം. മലയാളികളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാളാശംസകള്‍.


Click it and Unblock the Notifications