For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  67 ന്‍റെ ചെറുപ്പത്തില്‍ മമ്മൂട്ടി! പിറന്നാളുകാരനെ ഞെട്ടിച്ച് ആരാധകരും സിനിമാലോകവും! കാണൂ!

  |

  കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും അദ്ദേഹം കുടുംബത്തിനെയും ഒപ്പം ചേര്‍ത്ത് കൊണ്ടുപോകുന്നുണ്ട്. തങ്ങളെ മാത്രം പ്രതീക്ഷിച്ച് കഴിയുന്നവരാണ് അവര്‍, എത്ര തിരക്കുകളിലായാലും അവരേയും കൃത്യമായി പരിഗണിക്കണമെന്ന് അദ്ദേഹം യുവതാരങ്ങളെ ഉപദേശിച്ചിരുന്നു. ഇന്നും ആ ഉപദേശം അതേ പോലെ മനസ്സില്‍ കൊണ്ടു നടക്കുന്നലരാണ് പല താരങ്ങളും. പ്രായം കൂടുന്തോറും സൗന്ദര്യം വര്‍ധിക്കുകയാണ് ഈ താരത്തിന് ഇതേക്കുറിച്ച് സിനിമാലോകവും ആരാധകരും ഒരുപോലെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണരീതിയുമാണ് അദ്ദേഹത്തിന്റേത്. 66 ന്‍രെ ചെറുപ്പത്തിലെത്തി നില്‍ക്കുന്ന താരത്തിന് ആശംസ നേര്‍ന്ന് മലയാള സിനിമയും ആരാധകലോകവും ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.

  കാവ്യ മാധവനും ദിലീപും കുഞ്ഞതിഥിക്കായി നാളെണ്ണുന്നു!ആ സന്തോഷത്തില്‍ പങ്കുചേരാനാവാതെ മീനാക്ഷിയും!കാണൂ

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മമ്മൂട്ടിയുടെ പിറന്നാളാണ് സെപ്റ്റംബര്‍ ഏഴിന്. വില്ലനായി തുടക്കം കുറിച്ച് സിനിമാജീവിതം സൂപ്പര്‍ താരത്തിലെത്തി നില്‍ക്കുകയാണ്. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ താരം. മെഗാസ്റ്റാറിന്റെ പിന്തുണയെക്കുറിച്ച് താരങ്ങളും സഹപ്രവര്‍ത്തകരുമൊക്കെ വാചാലാരാവാറുണ്ട്. തന്റെ കാര്യം മാത്രമല്ല മറ്റുള്ളവരെക്കൂടി കംഫര്‍ട്ട് ആക്കിയതിന് ശേഷമാണ് അദ്ദേഹം അഭിനയിക്കാറുള്ളത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായുള്ള അവസരത്തിന് വേണ്ടിയാണ് യുവതാരങ്ങള്‍ കാത്തിരിക്കുന്നത്.

  ഇനിയാണ് തീ പാറുന്ന പോരാട്ടം! ബിഗ് ബോസില്‍ മത്സരിക്കാന്‍ ശ്രീശാന്തും? ആവേശം ഇനി ബിഗ് ഹൗസിലോ?

  ഹാപ്പി ബര്‍ത്ത്‌ഡേ മമ്മുക്ക

  ഹാപ്പി ബര്‍ത്ത്‌ഡേ മമ്മുക്ക

  വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് മമ്മൂട്ടി സിനിമയിലേക്കെത്തിയത്. മുഹമ്മദ് കുട്ടി എന്നാണ് അദ്ദേഹത്തിന്‍രെ യതാര്‍ത്ഥ പേര്. ചെറിയ ചെറിയ വേഷങ്ങളായിരുന്നു തുടക്കത്തില്‍ ഈ താരത്തിന് ലഭിച്ചിരുന്നത്. സിനിമയിലെ തുടക്കക്കാരനായതിനാല്‍ എങ്ങനെയാണ് മറ്റുള്ളവരോട് ഇടപഴകേണ്ടതെന്ന് പോലും അദ്ദേഹത്തിന് അറിയില്ലെന്ന തരത്തില്‍ അക്കാലത്ത് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. വില്ലനായിത്തുടങ്ങിയ സിനിമാജീവിതം പിന്നീട് നായകനിലേക്ക് ഉയരുകയായിരുന്നു. ഏത് തംര കഥാപാത്രവും തന്റെ കൈകളില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചതോടെയാണ് മലയാള സിനിമ അദ്ദേഹത്തെ ഏറ്റെടുത്തത്.

  ആഘോഷമാക്കി ആരാധകര്‍

  ആഘോഷമാക്കി ആരാധകര്‍

  മലയാളത്തിന്റെ നടനവിസ്മയങ്ങളിലൊന്നാ മെഗാസ്റ്റാറിന്റെ പിറന്നാള്‍ ശരിക്കും ആഘോഷിക്കുകയാണ് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാത്തിരിക്കുന്ന സര്‍പ്രൈസുകളെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. യാത്രയിലെ ഗാനവും നിലവില്‍ പ്രഖ്യാപിച്ച സിനിമകളുടെ വക വരാനിരിക്കുന്ന സര്‍പ്രൈസുകളുമൊക്കെയായിരുന്നു പ്രധാനകാര്യം. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള പോസ്റ്റുകളാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നിട്ടുള്ളത്.

  സിനിമാലോകം നോക്കിനിന്നില്ല

  സിനിമാലോകം നോക്കിനിന്നില്ല

  മമ്മൂട്ടിയുടെ പിറന്നാളെന്ന കാര്യത്തെക്കുറിച്ച് ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും കൃത്യമായി ഓര്‍ത്തുവെച്ചിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരങ്ങള്‍ ആശംസ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എല്ലാം മമ്മൂട്ടിയുടെ പിറന്നാള്‍ സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൃഥ്വിരാജ്, ജയസൂര്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സികെ വിനീത്, നവ്യ നായര്‍, ആര്യ, ഗായത്രി സുരേഷ്, അനു സിത്താര, തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്.

  ആദ്യ സര്‍പ്രൈസ് എത്തിക്കഴിഞ്ഞു

  ആദ്യ സര്‍പ്രൈസ് എത്തിക്കഴിഞ്ഞു

  മലയാളത്തിന് പുറമെ അന്യഭാഷകളിലും തന്‍രെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം തമിഴിലും തെലുങ്കിലും അഭിനയിച്ചത്. പേരന്‍പ് ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ഇത്തവണ ദേശീയ അവാര്‍ഡ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. വൈഎസ് ആറിന്റെ ജീവിതകഥയുമായെത്തുന്ന യാത്യ്രിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ സ്‌പെഷല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.

  പാതിരാത്രിയിലെ ആശംസ

  പാതിരാത്രിയിലെ ആശംസ

  മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്നത്. ആരാധകരെ കാണുന്നതിനായി അദ്ദേഹം പുറത്തിറങ്ങുകയും കേക്ക് വേണോയെന്ന് ചോദിക്കുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം വീട്ടിനുള്ളിലേക്ക് കയറിപ്പോകുന്നതിനിടയിലായിരുന്നു ആരാധകരെത്തിയത്. ആരാധകര്‍ക്കരികിലെത്തിയതിന് ശേഷമാണ് അദ്ദേഹം കേക്ക് വിതരണം ചെയ്തത്. ദുല്‍ഖറും ഒപ്പമുണ്ടായിരുന്നു.

  വൈറലാവുന്ന വീഡിയോ കാണാം

  വൈറാലവുന്ന വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

  ഇച്ചാക്കയ്ക്ക് ആശംസ

  മോഹന്‍ലാലിന്റെ ഇച്ചാക്കയാണ് മമ്മൂട്ടി. ഇച്ചാക്കയ്ക്ക് ആശംസ നേര്‍ന്ന് ലാലേട്ടനുമെത്തിയിട്ടുണ്ട്. കാണാം.

  ആശംസ നേര്‍ന്ന് പൃഥ്വിരാജ്

  പൃഥ്വിരാജിന്റെ പോസ്റ്റ് ഇങ്ങനെയാണ്.

  ടൊവിനോയുടെ പോസ്റ്റ്

  മെഗാസ്റ്റാറിന് ആശംസ നേര്‍ന്ന് ടൊവിനോ തോമസ്.

  ചാക്കോച്ചന്റെ ആശംസ കിടുക്കി

  ഇതില്‍പ്പരം മികച്ചൊരു ആശംസ അദ്ദേഹത്തിന് ലഭിക്കാനില്ല.

  അജു വര്‍ഗീസിന്റെ പോസ്റ്റ് കാണാം

  യുവതാരങ്ങള്‍ക്കൊപ്പം തോളോട് ചേര്‍ന്ന് മമ്മൂട്ടിയെത്തിയപ്പോള്‍ അജു വര്‍ഗീസിന്റെ ആശംസ കാണാം.

  സുരേഷ് കൃഷ്ണയുടെ പോസ്റ്റ് കാണാം

  മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് സുരേഷ് കൃഷ്ണ.

  View this post on Instagram

  Happy bday mammokka ...

  A post shared by Navya Nair (@navyanair143) on

  നവ്യ നായരുടെ പോസ്റ്റ്

  നവ്യ നായരുടെ പോസ്റ്റ് കാണാം

  ആര്യയുടെ പോസ്റ്റ് കാണാം

  മെഗാസ്റ്റാറിന് ആശംസ നേര്‍ന്ന് ആര്യ.

  അദിതി രവിയുടെ പോസ്റ്റ് കണ്ടോ?

  അദിതി രവിയും ആശംസ നേര്‍ന്നിട്ടുണ്ട്.

  സികെ വിനീതിന്റെ ആശംസ ഇങ്ങനെ

  കായികലോകത്തുനിന്നും മമ്മൂട്ടിക്ക് ആശംസ എത്തിയിട്ടുണ്ട്. കാണൂ.

  ഗായത്രി സുരേഷിന്റെ ആശംസ

  ഗായത്രി സുരേഷിന്റെ പോസ്റ്റ് കാണാം.

  അനു സിത്താരയുടെ പോസ്റ്റ്

  അനു സിത്താരയുടെ പോസ്റ്റ് കാണാം

  ഭാമയുടെ ആശംസ ഇങ്ങനെ

  മമ്മൂട്ടിക്ക് ആശംസയുമായി ഭാമ.

  സുരാജിന്റെ ആശംസ

  മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് സുരാജ് വെഞ്ഞാറമൂട്‌

  റായ് ലക്ഷ്മിയുടെ പോസ്റ്റ്

  റായ് ലക്ഷ്മിയുടെ പേസ്ബുക്ക് പോസ്റ്റ് കാണാം.

  ഗിന്നസ് പക്രുവിന്റെ ആശംസ

  ഗിന്നസ് പക്രുവിന്റെ ആശംസ കാണൂ

  നിവിന്‍ പോളിയുടെ ആശംസ ഇങ്ങനെ!

  നിവിന്‍ പോളിയുടെ ആശംസ

  English summary
  Happy Birthday to Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X