ഹാപ്പി ജേര്‍ണി ട്രെയിലര്‍ എത്തി

By Lakshmi

ജയസൂര്യ അന്ധനായ ക്രിക്കറ്റ് താരമായി അഭിനയിക്കുന്ന ഹാപ്പി ജേര്‍ണി എന്ന ചിത്രത്തിന്റെ ട്രെയിലര്‍പുറത്തിറങ്ങി. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രത്യേകതകളുമായിട്ടാണ് ഒരുങ്ങുന്നത്. ജയസൂര്യയുടെ 2014ലെ ആദ്യ ചിത്രമായിരിക്കും ഹാപ്പി ജേര്‍ണി.

ഒരു യാത്രക്കിടെ ചിത്രത്തിലെ നായകനും നായകിയും ബസില്‍ വച്ച് കണ്ടുമുട്ടുന്നതിലൂടെയാണ് ട്രെയിലര്‍ ആരംഭിയ്ക്കുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ നായകനായി എത്തുന്നത് അപര്‍ണ ഗോപിനാഥനാണ്. പുതുമ തോന്നിയ്ക്കുന്ന ട്രെയിലര്‍ മനോഹരമായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

Happy Journey

ചിത്രത്തില്‍ ലാല്‍, ലാലു അലക്‌സ്, ഇടവേള ബാബു, ലെന, കൊച്ചു പ്രേമന്‍ തുടങ്ങിയവരെല്ലാം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ട്രെയിലര്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. അന്ധരുടെ ക്രിക്കറ്റ് ടീമിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നതെങ്കിലും മുഴുനീള തമാശയായിരിക്കും ചിത്രമെന്ന് ബോബന്‍ സാമുവല്‍ പറയുന്നു. ഫ്രഷ് ലുക്കിലാണ് ചിത്രത്തില്‍ ജയസൂര്യ എത്തിയിരിക്കുന്നത്.

അന്ധനായ യുവാവിന്റെ റോള്‍ പെര്‍ഫെക്ടാക്കാനായി പരിശീലനം നടത്താന്‍ ജയസൂര്യ ഹൈദരാബാദില്‍ പോയി രണ്ടു ദിവസം താമസിക്കുകയും നഗരത്തിലും മറ്റുമായി അന്ധനായി അഭിനയിച്ച് നടക്കുകയും ചെയ്തിരുന്നു.
<center><iframe width="100%" height="315" src="//www.youtube.com/embed/sAAk4fLDHIY" frameborder="0" allowfullscreen></iframe></center>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X