ഹാപ്പി ന്യൂ ഇയര്‍ തോറ്റവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നതായി ഷാരൂഖ് ഖാന്‍

By Gokul

മുംബൈ: ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ ഹാപ്പി ന്യൂ ഇയറിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന്റെ പിന്നാലെ സിനിമ ജീവിതത്തില്‍ തോറ്റവര്‍ക്കു സമര്‍പ്പിക്കുന്നതായി ഷാരൂഖ് ഖാന്‍ അറിയിച്ചു. ഇത് ഒരു അഭിനേതാവിന്റെ മാത്രം സിനിമയല്ല. കൂട്ടായ പരിശ്രമത്തിന്റെ കഥയാണ്, സിനിമയാണ്. ജീവിതത്തില്‍ തോറ്റവര്‍ക്കുവേണ്ടി ഈ ചിത്രം സമര്‍പ്പിക്കുകയാണ് ഷാരൂഖ് പറഞ്ഞു.

ആഗസ്ത് പതിനഞ്ചിനാണ് ആരാധകര്‍ ഏറെനാളായി കാത്തിരുന്ന ഹാപ്പി ന്യൂ ഇയറിന്റെ ട്രെയിലര്‍ ഷാരൂഖ് പുറത്തിറങ്ങിയത്. ഫറാ ഖാന്‍ ആണ് ചിത്രത്തിന്റെ സംവിധായിക. ഷാരൂഖാന്റെ റെഡ് ചില്ലീസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്ന് ഷാരൂഖ് ആരാധകര്‍ക്ക് ഉറപ്പു നല്‍കുന്നു.

happy-new-year-poster-2014-film

ഷാരൂഖിനെ കൂടാതെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, ബൊമന്‍ ഇറാനി, സോനു സൂദ്, വിവിയന്‍ ഷാ, ജാക്കി ഷറോഫ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജീവിതത്തില്‍ കാലിടറിയ ആറുപേര്‍ തങ്ങളുടെ വിധി മാറ്റിമറിച്ച് ജീവിതത്തിലുണ്ടാക്കുന്ന മാറ്റമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചെന്നൈ എക്‌സ്പ്രസിന്റെ റെക്കോര്‍ഡ് വിജയത്തിനുശേഷം ദീപികയും ഷാരൂഖ് ഖാനും ഒരുമിക്കിന്ന ചിത്രം കൂടിയാണ് ഹാപ്പി ന്യൂ ഇയര്‍. ഫറാ ഖാന്‍ ഷാരൂഖ് ദീപിക എന്നിവര്‍ നേരത്തെ ഒരുമിച്ച ഓം ശാന്തി ഓം ബോക്‌സോഫിസില്‍ മികച്ച പ്രതികരണമാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് പുതിയ ചിത്രവുമായി ആരാധകര്‍ക്കുമുന്നിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X