»   » എല്ലാ സങ്കടങ്ങളും മറന്നുക്കൊണ്ടൊരു ഹാപ്പി ഓണം പറയട്ടെ, മോഹന്‍ലാലിന്റെ ഓണ ബ്ലോഗ്

എല്ലാ സങ്കടങ്ങളും മറന്നുക്കൊണ്ടൊരു ഹാപ്പി ഓണം പറയട്ടെ, മോഹന്‍ലാലിന്റെ ഓണ ബ്ലോഗ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

കുറ്റങ്ങളെയും കുറവുകളെയും കറകളെയും കുറിച്ച് ആത്മപരിശോധന നടത്താന്‍ പറ്റി ഒരു അവസരമാണ് ഈ ഓണക്കാലമാണിതെന്ന് മോഹന്‍ലാല്‍. ദ കംബ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പങ്കുവെച്ചത്.

ചിലപ്പോള്‍ ഇങ്ങനെയാണ് എഴുതാന്‍ ഒരുപാടുണ്ടെങ്കിലും എഴുതാന്‍ തോന്നാത്ത ഒരവസ്ഥ. കാണാനും കേള്‍ക്കാനും താത്പര്യമില്ലാത്ത ഒരവസ്ഥ. മോഹന്‍ലാല്‍ എഴുതുന്നതിങ്ങനെ.

mohanlal-blog

മാവേലിപ്പാട്ടില്‍ പറയുന്നത് പോലെ സര്‍വ്വ സമത്വവും, സമ്പന്നതയും വന്നിട്ട് ഓണമാഘോഷിക്കാന്‍ സാധിക്കില്ല എന്നറിയാം. നമ്മുടെ സങ്കടങ്ങളും പ്രശ്‌നങ്ങളും എല്ലാം സൗകര്യപൂര്‍വ്വം മറന്നുക്കൊണ്ട് ഹാപ്പി ഓണം പറയാം എന്നെഴുതിയാണ് മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുഖന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. കാമിലിനി മുഖര്‍ജിയാണ് ചിത്രത്തില്‍ നായികാ വേഷം അവതരിപ്പിക്കുന്നത്.

My Latest Blog : " Happy Onam"http://www.thecompleteactor.com/articles2/2015/08/happy-onam/

Posted by Mohanlal on Friday, August 21, 2015
English summary
happy onam,mohanlal's onam blog

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam