സ്റ്റൈലിഷായി കാളിദാസ് ജയറാമിന്റെ വരവ്! ഹാപ്പി സര്‍ദാര്‍ ട്രെയിലറിന് നിറഞ്ഞ കൈയ്യടി! ഈ വരവ് കിടുക്കും
ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ് കാളിദാസ് ജയറാം. ഭാവിയില്‍ ഈ താരപുത്രനും നായകനായി എത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ അന്നേ നടന്നിരുന്നു. പൂമരത്തിലൂടെയായിരുന്നു അത് സംഭവിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു സിനിമ എത്തിയത്. കലാലയ പശ്ചാത്തലത്തിലൊരുക്കിയ സിനിമയിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച അവസരങ്ങളായിരുന്നു പിന്നീട് കാളിദാസിനെ തേടിയെത്തിയത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലെ അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു.
കാളിദാസ് ജയറാം നായകനായെത്തുന്ന പുതിയ സിനിമയായ ഹാപ്പി സര്‍ദാറിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ട്രെയിലര്‍ ഇതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു. സുദീപും ഗീതികയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്. സ്റ്റൈലിഷ് അപ്പിയറന്‍സുമായാണ് ഇത്തവണ താരപുത്രന്‍ എത്തിയിട്ടുള്ളത്. പഞ്ചാബിയായുള്ള വരവും പ്രണയവും തമാശയും ആക്ഷനുമൊക്കെ കലര്‍ന്ന കുടുംബ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായ നായകനും നായികയും പ്രണയത്തിലാവുന്നതും അതുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അനുബന്ധ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

സിദ്ദിഖ്, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ബാലി വര്‍ഗീസ്, അനൂപ് ചന്ദ്രന്‍, മാലാ പാര്‍വതി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ഹസീബ് ഹനീഫ്, ജോഷ്വിന്‍ ജോയ്, ശ്വേത കാര്‍ത്തിക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഹാപ്പി സര്‍ദാറിന്റെ ട്രെയിലര്‍ കാണാം.


Click it and Unblock the Notifications