»   » രാവിലെ ഹിന്ദു വിവാഹം, വൈകിട്ട് ക്രിസ്റ്റ്യന്‍ വിവാഹം; സിജു വില്‍സണിന്റെ വ്യത്യസ്ത വിവാഹം കാണൂ

രാവിലെ ഹിന്ദു വിവാഹം, വൈകിട്ട് ക്രിസ്റ്റ്യന്‍ വിവാഹം; സിജു വില്‍സണിന്റെ വ്യത്യസ്ത വിവാഹം കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ സിജു വില്‍സണിന്റെ പ്രണയത്തിനും സാഫല്യം. നേരം, പ്രേമം, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രഞങ്ങളിലൂടെ ശ്രദ്ധേയനായ സിജു വില്‍സണിന്റെ വിവാഹം കഴിഞ്ഞു. മെയ് 26 ന്, കൊച്ചിയില്‍ വച്ചാണ് സിജുവിന്റെയും ശ്രുതിയുടെയും വിവാഹം നടന്നത്.

പ്രണവ് മോഹന്‍ലാലുമായി പ്രണയത്തിലാണെന്ന് പറഞ്ഞ നടി, ദേ ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞു.. കാണൂ..

ഹിന്ദു, ക്രിസ്ത്യന്‍ മതാചാരപ്രകാരം വളരെ വ്യത്യസ്തമായിട്ടായിരുന്നു ശ്രുതിയുടെയും സിജുവിന്റെയും വിവാഹം. പ്രേമത്തിലെ ഉള്‍പ്പടെയുള്ള സിനിമാ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

നീണ്ട നാളത്തെ പ്രണയം

നീണ്ട നാളായി പ്രണയത്തിലായിരുന്നു സിജുവും ശ്രുതിയും. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും മെയ് 26 ന് കൊച്ചിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

വ്യത്യസ്തം ചടങ്ങുകള്‍

രാവിലെ ഹിന്ദു മാതാചാര പ്രകാരവും വൈകിട്ട് ക്രിസ്ത്യന്‍ മതാചാര പ്രകാരവുമായിരുന്നു വിവാഹം. ആലുവയിലെ സെന്റ് ഡൊമനിക് ചര്‍ച്ചില്‍ വച്ച് വൈകിട്ടായിരുന്നു ക്രിസ്ത്യന്‍ വിവാഹം. അങ്കമാലി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് വിവാഹ സത്കാരവും നടന്നു.

സുഹൃത്തുക്കളെല്ലാം

ആലുവയിലെ സിനിമാ സുഹൃത്തുക്കളെല്ലാം വിവാഹത്തില്‍ പങ്കെടുച്ചു. നിവിന്‍ പോളി, കിച്ചു, അല്‍ഫോണ്‍സ് പുത്രന്‍, ശബരീഷ് വര്‍മ, ശറഫുദ്ദീന്‍, ഒമര്‍ ലാലു, അല്‍ത്താഫ്, ശേഖര്‍ മേനോന്‍ അങ്ങനെ നീളുന്നു വിവാഹത്തിന് സിനിമാ സ്‌റ്റൈല്‍ കൊടുത്ത താരങ്ങളുടെ പേര്.

ടെലിവിഷനില്‍ തുടക്കം

ചുമ്മാ ജസ്റ്റ് ഫോര്‍ ഫണ്‍ എന്ന അമൃത ടിവിയിലെ പരിപാടിയിലൂടെയാണ് സിജു വില്‍സണ്‍ കരിയര്‍ ആരംഭിച്ചത്. മലര്‍വാട് ആര്‍ട്‌സ് ക്ലബ്ബ്, ലാസ്റ്റ് ബെഞ്ച് എന്നീ ചിത്രത്തില്‍ വെറുതെ വന്ന് മുഖം കാണിച്ചു പോയി.

ശ്രദ്ധിക്കപ്പെടുന്നത്

നേരം എന്ന ചിത്രത്തില്‍ ജോണ്‍ എന്ന കഥാപാത്രം ചെയ്തുകൊണ്ടാണ് സിജു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പ്രേമത്തിലെ ജോജു എന്ന കഥാപാത്രം ശ്രദ്ധേയമായി. ഓമര്‍ ലാലുവിന്റെ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. കട്ടപ്പനയിലെ ഋത്വിക് റോഷനിലും ശ്രദ്ധേയമായി കഥാപാത്രമായി സിജു എത്തി.

തേപ്പുകാരി വന്നു

സിജു വില്‍സണിന്റെ വിവാഹത്തിന് നടി സ്വാസിക എത്തിയപ്പോള്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ സിജു അവതരിപ്പിച്ച ജിയോ എന്ന കഥാപാത്രത്തെ തേച്ചിട്ടു പോകുന്ന നീതുവാണ് സ്വാസിക.

നിവിനും സംഘവും

വിവാഹത്തിന് ശേഷം നടന്ന സത്കാരത്തിന് നിവിന്‍ പോളി എത്തിയപ്പോള്‍.

ലാലും ബാലും

ലാലും ബാലു വര്‍ഗ്ഗീസും വിവാഹത്തിന് ശേഷം നടന്ന സത്കാരത്തില്‍ പങ്കെടുത്തു.

English summary
Actor Siju Wilson who became a household name after movies such as Neram and Premam had a 'Happy Wedding' with his longtime love Sruthi on May 28 at Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam