മധുവിധു തീരും മുമ്പേ ഫഹദ് വിവാഹമോചനത്തിന്

By Aswathi

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമായ ഹരത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജീവിതത്തിന്റെ ആഘോഷം (celebration Of life) എന്ന ടൈറ്റില്‍ ടാഗോടുകൂടിയാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

ഫഹദ് ഫാസിലിനൊപ്പം തെന്നിന്ത്യന്‍ താരം രാധിക അപ്‌തെ നായികയായെത്തുന്ന ചിത്രം പ്രണയത്തെയും വിവാഹ ജീവിതത്തെയും സംബന്ധിച്ച കഥയാണ് പറയുന്നതെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. രാധികയെ കൂടാതെ മറ്റ് രണ്ട തെന്നിന്ത്യന്‍ നായികമാര്‍ കൂടെ ചിത്രത്തിലുണ്ട്.

haram

വിനോദ് സുകുമാരനാണ് ഹരം സംവിധാനം ചെയ്യുന്നത്. ഫിലിം എഡിറ്ററായിരുന്ന വിനോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാമറമാന്‍ പി സുകുമാറും സജി സാമുവലും ചേര്‍ന്നാണു നിര്‍മാണം.

ബാംഗ്ലൂരില്‍ കോള്‍സെന്റര്‍ ജോലിക്കാരനായ ബാലു വിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. അവന്റെ കൂടെ ജോലി ചെയ്യുന്ന ഇഷയുമായി അടുപ്പത്തിലാകുന്നു. പിന്നീട് വിവാഹം കഴിക്കുന്നു. എന്നാല്‍ മധുവിധു തീരും മുന്‍പേ രണ്ടുപേരും രണ്ടുവഴിക്കാകുന്നു. അതോടെ വിവാഹമോചനവും നേടി. എല്ലാം വളരെപെട്ടെന്നായിരുന്നു സംഭവിച്ചത്.

തുടര്‍ന്നാണ് ഇവരുടെ ജീവിതത്തിലേക്ക് സലാം, അമിന്‍, അര്‍ക്കന്‍ എന്നീ മൂന്നുപേര്‍ കടന്നുവരുന്നത്. അതോടെ യഥാര്‍ഥ ജീവിതം രണ്ടുപേരും അറിയുകയാണ്. ജീവിതത്തിന്റെ ഹരം അവിടെ മുതലാണ് അവര്‍ അറിയുന്നത്. അവിടെയാണ് ഹരം യഥാര്‍ഥ ഹരത്തിലേക്കു നീങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X