twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹരം ഫഹദിന്റെ സ്വന്തം കഥ

    By Nirmal Balakrishnan
    |

    ഒരു കോള്‍ സെന്ററിലെ ജീവനക്കാരാണ് ബാലുവും ഇഷയും. അവിടെ വച്ച് പരിചയപ്പെട്ടു, പ്രണയത്തിലായി. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ച് എല്ലാം പങ്കിട്ടവര്‍. പക്ഷേ, തങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരാന്‍ പാടില്ലാത്തവരാണെന്നു തിരിച്ചറിഞ്ഞ് അവര്‍ പേര്‍പിരിയാന്‍ തീരുമാനിക്കുന്നു. വേര്‍പിരിയാന്‍ തീരുമാനിച്ച നിമിഷത്തില്‍ അവര്‍ അതുവരെയുള്ള തങ്ങളുടെ ജീവിതം തിരിഞ്ഞുനോക്കുകയാണ്. അവിടെയാണ് ജീവിതത്തിലെ ഹരം പിടിപ്പിക്കുന്ന ചില കാഴ്ചകള്‍ അവര്‍ കാണുന്നത്. ആ കാഴ്ചകളാണ് വിനോദ് സുകുമാരന്‍ പ്രേക്ഷകര്‍ക്കു കാഴ്ചവയ്ക്കുന്നത്

    ഫഹദ് ഫാസില്‍ നായകനാകുന്ന ഹരം എന്ന ചിത്രം ഐടിയുഗത്തിലെ ജീവിതമാണു കാഴ്ചവയ്ക്കുന്നത്. അതേസമയം ചേരിയിലെ ഒരു കുടുംബകഥയും പറയുന്നുണ്ട്. ചേരിയില്‍ കഴിയുന്ന സലാമിന്റെയും ആമിനയുടെയും പരസ്പരം കൊണ്ടും കൊടുത്തുമുള്ള ജീവിതം.

    haram

    സമൂഹത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്ന ആരായാലും ജീവിതത്തില്‍ ഒരു വീഴ്ചവരുമ്പോഴാണു സമൂഹവുമായി ശരിക്കും ഇടപഴകുന്നത്. അതാണ് ഹരത്തിലൂടെ സംവിധായകന്‍ പറയുന്നത്.

    നായകനായ ഫഹദിന്റെ ജീവിതവുമായി ഇതിലെ ബാലുവിന്റെ കഥയ്ക്കുബന്ധമുണ്ട്. ഫാസില്‍ എന്ന സംവിധായകന്റെ മകന്‍ ആയി കൈയ്യെത്തുംദൂരത്ത് എന്ന ചിത്രത്തിലൂടെ നായകനായവനാണ് ഫഹദ്. തുടക്കത്തില്‍ തന്നെ സ്റ്റാര്‍ പദവിയില്‍ വന്നപ്പോള്‍. എന്നാല്‍ ആദ്യ ചിത്രം പരാജയപ്പെട്ടതോടെ വലിയൊരു ഗര്‍ത്തത്തിലേക്കാണു ഫഹദ് വീണത്. അവിടെ നിന്നാണ് അയാള്‍ ജീവിതം പഠിക്കുന്നതും തിരിച്ചുവരുന്നതും. അതുകൊണ്ടു തന്നെ ഹരം ഫഹദിന്റെ കൂടി ജീവിതമാണു പറയുന്നത്.

    രാധികയും ഫഹദും ആണ് നായികാനായകന്മാര്‍. രഞ്ജി പണിക്കര്‍, ലിയോണ ഷിനോയ്, സാഗരിക, രാജശ്രീ, ശ്രീകുമാര്‍, മധുപാല്‍ എന്നിവരാണു മറ്റുതാരങ്ങള്‍. ചിത്രസംയോജകനായ വിനോദിന്റെ ആദ്യചിത്രമാണിത്. കഥയും തിരക്കഥയും അദ്ദേഹം തന്നെയാണു എഴുതിയിരിക്കുന്നത്. തൈക്കുടം ബ്രിഡ്ജിന്റെതാണ് സംഗീതം.

    സ്വന്തം കഥ ഫഹദ് എങ്ങനെ ചെയ്‌തെന്നു കാണണ്ടേ..

    English summary
    Haram movie telling about Fahad Fazil's own story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X