ധനുഷിന്റെ കൊലവെറി സോംഗുമായി ഹര്‍ദിക്ക് പാണ്ഡ്യയും ക്രൂനാലും! വെെറലായി വീഡിയോ
തമിഴ് സൂപ്പര്‍താരം ധനുഷിന്റെതായി തരംഗമായി മാറിയ ഗാനങ്ങളിലൊന്നായിരുന്നു വൈ ദിസ് കൊലവെറി ഡി. 2012ല്‍ പുറത്തിറങ്ങിയ പാട്ട് മില്യണ്‍ കണക്കിന് ആളുകളാണ് യൂടുബില്‍ കണ്ടിരുന്നത്. പാട്ട് തരംഗമായതിന് പിന്നാലെ നിരവധി കവര്‍ വേര്‍ഷനുകളും ഗാനത്തിന്റെതായി പുറത്തിറങ്ങിയിരുന്നു.
യുടൂബിലെ സര്‍വകാല റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് വൈ ദിസ് കൊലവെറി ഡി മുന്നേറിയിരുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലായിരുന്നു ധനുഷ് ഈ പാട്ട് പാടിയിരുന്നത്. ഐശ്വര്യ ആര്‍ ധനുഷ് സംവിധാനം ചെയ്ത 3 എന്ന ചിത്രത്തിലാണ് പാട്ട് ഉള്‍പ്പെടുത്തിയിരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദ്ദിക്ക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് ആലപിച്ച പുതിയ കൊലവെറി വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാം പേജുകളിലാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയില്‍ മൈക്ക് പിടിച്ച് ഇരുവരും പാടുന്നത് കാണാം.
സഹോദരങ്ങളായ ഹര്‍ദ്ദിക്ക് പാണ്ഡ്യയും ക്രുനാലും ഇക്കഴിഞ്ഞ ഐപിഎല്‍ ടൂര്‍ണമെന്റില്‍ തിളങ്ങിയിരുന്നു. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലാണ് ഇരുവരും കളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍ കൂടിയാണ് ഹര്‍ദിക്ക് പാണ്ഡ്യ.


Click it and Unblock the Notifications











