twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിലെ വനിതാ കൂട്ടായ്മക്കെതിരെയുളള ശ്രീനിവാസന്റെ ചോദ്യം സാധാരണക്കാരുടേത്: ഹരീഷ് പേരടി

    By Midhun Raj
    |

    നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവന നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കേസില്‍ ആരോപണ വിധേയനായ ദിലീപിനെ പിന്തുണച്ചുകൊണ്ടായിരുന്നു ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നത്. ദിലീപിനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു നടന്‍ തുറന്നുപറഞ്ഞത്.

    ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സോനം കപൂറും ആനന്ദും! വൈറലായി ചിത്രം! കാണൂഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സോനം കപൂറും ആനന്ദും! വൈറലായി ചിത്രം! കാണൂ

    അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളായിരുന്നു വൈറലായി മാറിയിരുന്നത്. ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരായിരുന്നു എത്തിയിരുന്നത്. സിനിമാ രംഗത്തുനിന്നുളളവരും അല്ലാതെയുളളവരുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്‍റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ചിരുന്നത്. ഇതില്‍ എറ്റവുമൊടുവിലായി ഹരീഷ് പേരടി ഈ വിഷയത്തില്‍ പ്രതികരണവുമായി ഫേസ്ബുക്കില്‍ എത്തിയിരുന്നു.

    ശ്രീനിവാസന് പിന്തുണയുമായി ഹരീഷ് പേരടി

    ശ്രീനിവാസന് പിന്തുണയുമായി ഹരീഷ് പേരടി

    സിനിമയിലെ വനിതാ കൂട്ടായ്മയെ വിമര്‍ശിച്ചും നടന്‍ ദിലീപിനെ അനുകൂലിച്ചും ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടി എത്തിയിരുന്നത്. സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രീ വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത ഡബ്യൂസിസിയുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോള്‍ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണെന്ന് ഹരീഷ് പേരടി പറയുന്നു.

    ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്

    ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്

    ഞാന്‍ കണ്ട മലയാള സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളില്‍ രണ്ടെണ്ണം ' വടക്ക്‌നോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ്. എല്ലാ കോപറേറ്റിവ് സൊസൈറ്റികളിലും മെമ്പര്‍ഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികള്‍ എന്നെ ഉള്‍കാഴചയില്ലാത്ത മദ്ധ്യവര്‍ഗ്ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം. കാരണം ഞങ്ങള്‍ കൃത്യമായി ടാക്‌സും അടക്കാറുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ചെയ്യാറുണ്ട്.

    എല്ലാ മനുഷ്യരുടെയും ചോദ്യമാണ്

    എല്ലാ മനുഷ്യരുടെയും ചോദ്യമാണ്

    സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രീ വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത ഡബ്യൂസിസിയുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോള്‍ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്...

    ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്

    ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്

    പിന്നെ സ്വന്തം പേരില്‍ 240ത് കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്. അരി തന്നെയാണ് തിന്നുന്നത്. ശ്രീനിവാസന്‌റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    പോസ്റ്റ് കാണൂ

    പഴശ്ശിരാജ പോലെ മിന്നിക്കാന്‍ മെഗാസ്റ്റാറിന്റെ വരവ്! വൈറലായി മാമാങ്കം ലൊക്കേഷന്‍ ചിത്രം! കാണൂപഴശ്ശിരാജ പോലെ മിന്നിക്കാന്‍ മെഗാസ്റ്റാറിന്റെ വരവ്! വൈറലായി മാമാങ്കം ലൊക്കേഷന്‍ ചിത്രം! കാണൂ

    ആദരിക്കപ്പെടുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം! ദിലീപിനെ പിന്തുണച്ച ശ്രീനിവാസനോട് രേവതിആദരിക്കപ്പെടുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം! ദിലീപിനെ പിന്തുണച്ച ശ്രീനിവാസനോട് രേവതി

    English summary
    harees peradi's post about sreenivasan;s statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X