സംഭവം ഞങ്ങള് തടിയന്മാരാ,പക്ഷെ ഓർമ്മകൾക്ക് ഒരുപാട് ദാരിദ്ര്യമുണ്ട്! ഹരീഷ് കണാരന്റെ പോസ്റ്റ് വൈറല്‍
മലയാളത്തിലെ ഹാസ്യ താരങ്ങളില്‍ മുന്‍നിരയിലുളള താരങ്ങളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. മിമിക്രി വേദികളില്‍ നിന്നുമെത്തിയ ഇരുവരും ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് തരംഗമായത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങളില്‍ സജീവ സാന്നിദ്ധ്യമായി ഇരുവരും ഉണ്ടായിരുന്നു.

ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും പങ്കുവെച്ച ഫേസ്ബുക്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സംഭവം ഞങ്ങള് തടിയന്മാരാ പക്ഷെ ഓര്‍മ്മകള്‍ക്ക് ഒരുപാട് ദാരിദ്രം ഉണ്ട്.. പച്ച പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍ എന്നാണ് ചിത്രം പങ്കുവെച്ചതിനൊപ്പം ഇരുവരും കുറിച്ചിരിക്കുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്കാണ് ഹരീഷ് കണാരന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുടര്‍ന്നും കൈനിറയെ ചിത്രങ്ങള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നിര്‍മ്മല്‍ പാലാഴിയും മോളിവുഡില്‍ സജീവ സാന്നിദ്ധ്യമാണ് ഇപ്പോള്‍. ഇരുവരും ഒരുമിച്ച് അവതരിപ്പിച്ച സ്‌കിറ്റുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത കോമഡി ഫെസ്റ്റിവല്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയത്.


Click it and Unblock the Notifications