എല്ലാവർക്കും നന്ദി!! വിവാഹ വാർഷികദിനത്തിൽ കുടുംബത്തോടൊപ്പം ഹരീഷ് കണാരൻ..

തന്റേതായ ശൈലിയിലൂടെ മലയാള സിനിമയിലെ മുഖ്യഹാസ്യ താരങ്ങളുടെ പട്ടികയിലേയ്ക്ക് ഇടം പിടിച്ച താരമാണ് ഹരീഷ് കണരാൻ. സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ ഹരീഷ് കണാരൻ താരമായിരുന്നു. ഇന്ന് താരത്തിന്റെ 11ാം വിവാഹ വാർഷികമാണ്. എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് താരം രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുളള ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പ്രേക്ഷകർ താരത്തിനു വിവാഹവാർഷിക ആശംസ നേർന്നിട്ടുണ്ട്.

 hareesh kanaran

2014 ൽ പുറത്തു വന്ന ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിലെ ജാലിയൻ കണാരൻ എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇന്നും ഹരീഷ് കണരനോട് ജാലിയൻ കണരനെ കുറിച്ച് ആരായാത്ത അഭിമുഖങ്ങളോ ടെലിവിഷൻ ഷോകളോയില്ല. അത്രമാത്രം പ്രേക്ഷകരുടെ മനസ്സിൽ ജാലിയൻ കണാരൻ ഇടം നേടിയിരുന്നു.

ഹരീഷിന്റേത് പ്രണയ വിവാഹമായിരുന്നു. 10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഹരീഷും സന്ധ്യയും വിവാഹിതരാകുന്നത്. പത്താം ക്ലാസിൽ ട്യൂഷനു പോയപ്പോഴാണ് ആദ്യം സന്ധ്യയെ കാണഉന്നത്. ആദ്യ കാഴ്ചയിൽ തന്നെ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. പ്രണയം തുറന്നു പറഞ്ഞു. ആറ് മാസം ഒരു പ്രതികരണവും ലഭിച്ചില്ല. ഏറ്റവും ഒടുവിൽ പരീക്ഷ എഴുതില്ലെന്നുള്ള ഭീഷണി മുഴക്കിയതോടെ സംഗതി ഓക്കെയാകുകയായിരുന്നു. പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം ഇവർ വിവാഹിതരാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X