അപ്പുവിനെ പോലെ ഒരു മകന്റെ അച്ഛനായതാണ് മോഹന്‍ലാലിന്റെ മഹാഭാഗ്യം; ഹരീഷ് പേരടി പറയുന്നു

By Aswini

Recommended Video

'അപ്പുവിനെ പോലെ ഒരു മകന്റെ അച്ഛനായത് ലാലേട്ടന്റെ മഹാഭാഗ്യം' | filmibeat Malayalam

നാളെ, റിപ്പബ്ലിക് ദിനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ആദി റിലീസ് ചെയ്യുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകര്‍ മാത്രമല്ല, സിനിമാ സെലിബ്രിറ്റികളും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു.

മമ്മൂട്ടി ഉള്‍പ്പടെയുള്ള നടന്മാര്‍ അപ്പു എന്ന പ്രണവിനും ആദി സിനിമയ്ക്കും ആശംസകളുമായി എത്തിക്കഴിഞ്ഞു. നടന്‍ ഹരീഷ് പേരടി പ്രണവിനൊപ്പം പ്രവൃത്തിച്ച അനുഭവങ്ങള്‍ക്കൊപ്പമാണ് അപ്പുവിനും ആദിയ്ക്കും ആശംസ നേര്‍ന്നത്.

പരിചയപ്പെട്ടത്

പരിചയപ്പെട്ടത്

എല്ലാവരും സ്‌നേഹത്തോടെ അപ്പു എന്ന് വിളിയ്ക്കുന്ന പ്രണവ് മോഹന്‍ലാലിനെ താന്‍ പരിചയപ്പെട്ടത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നെ അത്ഭുതപ്പെടുത്തിയത്

എന്നെ അത്ഭുതപ്പെടുത്തിയത്

ലൈഫ് ഓഫ് ജോസൂട്ടിയുടെ സ്‌ക്രിപ്റ്റിനേക്കാളും, എന്റെ കഥാപാത്രത്തെക്കാളും, ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യമായി അഭിനയിക്കുന്നു എന്ന ഉത്തരവാദിത്വത്തെക്കാളും, ദിലീപ് എന്ന സൂപ്പര്‍ താരത്തിന്റെ കൂടെ നില്‍ക്കുന്നു എന്ന ആവേശത്തെക്കാളും, എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് അപ്പു എന്ന ചെറുപ്പക്കാരനായിരുന്നു

അപ്പുവിന്റെ രീതി

അപ്പുവിന്റെ രീതി

ഒരു സഹ സംവിധായകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തൊടെ അതിലെ നടി നടന്‍മാരുടെ ആവശ്യത്തിനായി അവരുടെ പിന്നാലെ ഓടി നടക്കുന്നു.. ദിലീപിന്റെ കാരവനില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു... മറ്റ് സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ്ജ് മുറിയില്‍ ഷെയര്‍ ചെയത് താമസിക്കുന്നു..

ലാലിന്റെ ഭാഗ്യം

ലാലിന്റെ ഭാഗ്യം

പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടനാണ് അപ്പു.... അപ്പുവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ ലാലേട്ടന്റെ മഹാഭാഗ്യം... ആദിക്കും അപ്പുവിനും വിജയാശംസകള്‍- എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതി.

ആദി എന്ന ചിത്രം

ആദി എന്ന ചിത്രം

ജീത്തു ജോസഫ് ആണ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ആദി എന്ന ചിത്രമൊരുക്കുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തതില്‍ പ്രണവിന്റെ ഡ്യൂപ്പില്ലാത്ത ആക്ഷന്‍ രംഗങ്ങളൊക്കെയുണ്ട്. ചിത്രത്തിന് വേണ്ടി താരപത്രന്‍ പാര്‍ക്കര്‍ പരിശീലനമൊക്കെ നടത്തിയിരുന്നു.

പ്രശംസിച്ച് നാവിലെ വെള്ളം വറ്റി

പ്രശംസിച്ച് നാവിലെ വെള്ളം വറ്റി

പ്രണവ് സിനിമയിലേക്ക് വീണ്ടുമെത്തുന്ന എന്ന വാര്‍ത്ത സ്ഥിരീകരിച്ചതിന് ശേഷം താരപുത്രനെ പുകഴ്ത്തി പലരും രംഗത്തെത്തി. പ്രണവിന്റെ വിനയത്തെ കുറിച്ചും, ലളിത ജീവിതത്തെ കുറിച്ചും വായനാ ശീലത്തെ കുറിച്ചുമൊക്കെയാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X