സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്ക് മണികണ്ഠന്റെടുത്ത് ട്യൂഷന് പോവാം,അഭിനന്ദിച്ച് ഹരീഷ് പേരടി
കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിയുടെ വിവാഹം നടന്നത് കഴിഞ്ഞ ദിവമായിരുന്നു. കൊറോണ ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. അമ്പലത്തില്‍ അടുത്ത ബന്ധുക്കളുടെയും മാധ്യമ പ്രവര്‍ത്തരരുടെയും സാന്നിദ്ധ്യത്തിലാണ് മണികണ്ഠന്‍ ഭാര്യ അഞ്ജലിയെ താലി ചാര്‍ത്തിയത്. പിന്നാലെ മണികണ്ഠന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

വിവാഹത്തിന് ശേഷം കല്യാണ ചെലവിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരുന്നു നടന്‍. മണികണ്ഠന്‌റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കൂട്ടത്തില്‍ സഹതാരം ഹരീഷ് പേരടിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ദിവസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ട് കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോരാമെന്ന് ഹരീഷ് പേരടി പോസ്റ്റില്‍ പറയുന്നു.
മാസ വരുമാനത്തിലെ ഒരു പങ്ക് ദുരിത കാലത്തെ നേരിടാന്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപക വര്‍ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം. തന്റെ വിവാഹ ചെലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യ ബോധം പഠിച്ചതിന് ശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖീകരിക്കാന്‍ പാടുകയുളളു.
മണികണ്ഠാ നാടകക്കാരാ നീ കല്യാണം മാത്രമല്ല കഴിച്ചത്. കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരു യഥാര്‍ത്ഥ അധ്യാപകനായി മാറുക കൂടിയാണുണ്ടായത്. ആശംസകള്‍, കമ്മട്ടിപ്പാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്. കൈയ്യടിക്കെടാ. ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി സിനിമയിലെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വഭാവ നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നടന് ലഭിച്ചിരുന്നു.


Click it and Unblock the Notifications