Just In
- 38 min ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 1 hr ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
- 1 hr ago
വാരണാസിയിലെ തട്ടുകടയില്‍ ആരാധകനൊപ്പം തല അജിത്ത്, വൈറലായി ചിത്രം
- 1 hr ago
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
Don't Miss!
- News
‘കർണാടക അധിനിവേശ പ്രദേശങ്ങൾ’ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്തും: വീണ്ടും നിലപാട് വ്യക്തമാക്കി ഉദ്ദവ് താക്കറെ
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പൊന്നമ്മ ചേച്ചിയുടെ നല്ല മനസ്സൊക്കെ സ്ത്രീപക്ഷക്കാര്‍ കണ്ടോ ആവോ? ഒളിയമ്പുമായി താരം! കാണൂ!
കോമഡി സ്റ്റാര്‍സ് ഉള്‍പ്പടെയുള്ള പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കിഷോറിന്റെ അസുഖത്തിന്റെ അവസ്ഥയെക്കുറിച്ച് അടുത്തിടെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്. കിഷോറിന്റെ അമ്മയായ സേതുലക്ഷ്മിയായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചത്. വൃക്കരോഗം മകനെ അലട്ടുന്നുണ്ടെന്നും ചികിത്സയ്ക്കായി ഭാരിച്ച തുക വേണമെന്നും തന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥയെക്കുറിച്ചുമൊക്കെയായിരുന്നു അവര്‍ വിവരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇവരുടെ അവസ്ഥയെക്കുറിച്ച് എല്ലാവരും അറിഞതും സഹായഹസ്തവുമായി എത്തിയതും.
ശസ്ത്രക്രിയയ്ക്ക് ഭാരിച്ച തുക വേണമെന്നും നിങ്ങള്‍ സഹായിക്കണമെന്നുമായിരുന്നു സേതുലക്ഷ്മി പറഞ്ഞത്. മഞ്ജു വാര്യരും ഇന്ദ്രജിത്തും ഉള്‍പ്പടെ സിനിമയ്ക്കകത്തുള്ളവരും അല്ലാത്തവരുമായി നിരവധി പേരാണ് താരത്തെ സഹായിക്കാനായി മുന്നോട്ട് വന്നത്. അതിനിടയിലായിരുന്നു സേതുലക്ഷ്മിയെ സഹായിക്കാന്‍ തയ്യാറാണെന്നും മകനായി വൃക്ക നല്കാന് തയ്യാറാണെന്നും വ്യക്തമാക്കി പൊന്നമ്മ ബാബു മുന്നോട്ട് വന്നത്. താരത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ സ്ത്രീ പക്ഷക്കാരൊക്കെ ഇതേക്കുറിച്ച് അറിയുുണ്ടോയെന്നും ചോദിച്ച് ഹരീഷ് പേരടി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
അബുദാബിയിലെ ഷോയ്ക്കിടയിലും അനു സിത്താരയ്ക്ക് ടെന്‍ഷന്‍? കാരണം എന്തായിരുന്നുവെന്ന് അറിയുമോ? കാണൂ!

സേതുലക്ഷ്മിയുടെ അവസ്ഥ
കോമഡിയായാലും സ്വഭാവ കഥാപാത്രങ്ങളായാലും അങ്ങേയറ്റം തന്മയത്തത്തോടെ അവതരിപ്പിക്കുന്ന താരമാണ് സേതുലക്ഷ്മി. സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലെ അവസ്ഥ പറഞ്ഞും ഈ താരം കരയിപ്പിച്ചിരുന്നു. കരളലിയിപ്പിക്കുന്ന കാര്യവുമായാണ് താരം കഴിഞ്ഞ ദിവസമെത്തിയത്. ഇരുവൃക്കകളും തകരാറിലായ മകനെ സഹായിക്കണമെന്നും അതിനായുള്ള അപേക്ഷയുമായാണ് താരമെത്തിയത്.

സഹായഹസ്തവുമായി നിരവധി പേര്
സേതുലക്ഷ്മിയുടെ ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ നിരവധി പേരായിരുന്നു താരത്തെ സഹായിക്കാമെന്നറിയിച്ച് രംഗത്തെത്തിയത്. സിനിമാലോകത്ത് നിന്ന് മാത്രമല്ല താരത്തിന് സഹായ വാഗ്ദാനമെത്തിയത്. കോമഡി കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുന്നതിനിടയിലാണ് മകന് വൃക്കരോഗം സ്ഥിരീകരിച്ചത്. വൃക്ക മാറ്റി വെക്കുകയെന്ന മാര്‍ഗമല്ലാതെ മറ്റൊന്നും മുന്നിലുണ്ടായിരുന്നില്ലെന്നും സേതുലക്ഷ്മി പറഞ്ഞിരുന്നു.

സഹായിക്കാമെന്ന് പൊന്നമ്മ ബാബു
സേതുലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയതോടെയാണ് സിനിമാലോകത്ത് നിന്നുള്ളവരും സഹായിക്കാമെന്നറിയിച്ചത്. സേതുലക്ഷ്മിയമ്മയുടെ മകന് വൃക്ക നല്‍കാമെന്നറിയിച്ച് മൂന്ന് പേരായിരുന്നു രംഗത്തെത്തിയത്. പൊന്നമ്മ ബാബുവും ഇതിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പൊന്നമ്മ ബാബുവിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേര് എത്തിയിരുന്നു.

വൃക്ക നല്കാന് തയ്യാറാണ്
ഇനിയും സേതു ചേച്ചിയുടെ കണ്ണീര് കണ്ടുനില്‍ക്കാനാവില്ലെന്നും കിഷോറിന് സ്വന്തം കിഡ്നി നല്കുമെന്നുമറിയിച്ചായിരുന്നു പൊന്നമ്മ ബാബു എത്തിയത്. കോമഡി കഥാപാത്രത്തെ അവതരിപ്പിച്ച് ജനഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് പൊന്നമ്മ ബാബു. തന്റെ വൃക്ക അവന് ചേരുമോയെന്നറിയില്ലെന്നും അതേക്കുറിച്ചൊക്കെ ഡോക്ടര്‍മാരുമായി സംസാരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

തീരുമാനത്തിന് പിന്നില്‍
വാര്‍ത്തയാക്കാനും മാത്രമായല്ല താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും വളരെ നേരത്തെ ആലോചനയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. ഔദ്ാര്യമെന്ന സന്മനസെന്നോ പറഞ്ഞ് ഇതിനെ ചെറുതാക്കരുതെന്നും മഹത്തായ എന്തോ കാര്യമാണ് ചെയ്യുന്നതെന്ന ഭാവമൊന്നും തനിക്കില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു. നാടക രംഗത്തുള്ളപ്പോള്‍ മുതല്‍ തനിക്ക് ചേച്ചിയെ അറിയാമെന്നും ചേച്ചിയുടെ കരച്ചില് കണ്ടപ്പോള്‍ സഹിക്കാനായില്ലെന്നും അപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീ പക്ഷക്കാരൊക്കെ അറിയുന്നുണ്ടോ?
സേതുലക്ഷമിച്ചേചി സത്യസന്ധമായി ഒരു വിഷമം അറിയിച്ചപ്പോൾ അതിന്റെ നൂറ് ഇരട്ടി സത്യസന്ധതയോടെ തന്റെ ശരീരം പറിച്ച് തരാം എന്ന് പറഞ് പൊന്നമ്മച്ചേചി അത് ഏറ്റെടുക്കുന്നു... ഒരു സ്ത്രി എന്റെ ജീവിതം ഇങ്ങിനെയാണെന്ന് പറഞ്ഞപ്പോൾ (Mee too) മറെറാരു സ്ത്രി ഞാൻ നിങ്ങൾക്ക് എന്റെ ജീവിതം തരാം (Mee too) എന്ന് പറഞ്ഞ ഏറ്റവും വലിയ മഹാമനസക്തയുടെ വിപ്ലവം .... ചൊവ്വയിൽ പോകാതെ ഭൂമിയിൽ മാത്രം ജീവിക്കുന്ന സ്ത്രി പക്ഷക്കാരൊക്കെ ഈ ചെറിയ കഥകളൊക്കെ അറിയുന്നുണ്ടാവുമോ ആവോ?
പോസ്റ്റ് കാണാം
ഹരീഷ് പേരടിയുടെ പോസ്റ്റ് കാണാം.