twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതാണ് സന്ദേശത്തിന്റെ രാഷ്ട്രീയം!! ശ്യാം പുഷ്കരന് മറുപടിയുമായി ഹരീഷ് പേരടി...

    അടുത്ത കാലത്ത് കണ്ട ഒരു മനോഹരചിത്രമെന്നാണ് കുമ്പളങ്ങിയെ വിശേഷിപ്പിക്കുാം,

    |

    2011 ൽ പുറത്തിറങ്ങിയ സോൾട്ട് ആന്റ് പെപ്പർ, 12 ലെ 22 ഫീമെയില‍ കോട്ടയം എന്നിവയിൽ തുടങ്ങി ഏറ്റവും അവസാനം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് വരെ ഒരുപിടി മികച്ച സിനിമയ്ത്താണ് ശ്യം പുഷ്കരന്റെ പേന ചലിച്ചത്. ദിലീഷ് നായർ-ശ്യാം പുഷ്കരൻ കൂട്ട്കെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിററാണ്. ഇപ്പോഴിത ശ്യാം പുഷികരന്റെ തിരക്കഥയിൽ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റേഴ്സ് സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകൾ കീഴടക്കുകയാണ്.

    kumbalahi

     പ്രണയം, തകർച്ച..ചില ഫ്ലാഷ്ബാക്കുകൾ അങ്ങനെയാണ്... വരികൾ കൊണ്ട് കഥ പറഞ്ഞ് അർച്ച കവി, വീഡിയോ.. പ്രണയം, തകർച്ച..ചില ഫ്ലാഷ്ബാക്കുകൾ അങ്ങനെയാണ്... വരികൾ കൊണ്ട് കഥ പറഞ്ഞ് അർച്ച കവി, വീഡിയോ..

    അടുത്ത കാലത്ത് കണ്ട ഒരു മനോഹര ചിത്രമെന്നാണ് കുമ്പളങ്ങിയെ വിശേഷിപ്പിക്കുാം,ശ്യാം പുഷ്കർ തിരക്കഥ എഴുതി മധു സി നാരായണന്‌ ചിത്രം സംവിധാനം ചെയതത്. ചിത്രം സൂപ്പർ ഡ്യൂപ്പറായി തിയേറ്ററുകളിൽ വിജയം കൊയ്യുമ്പോൾ തിരക്കഥകൃത്ത് ശ്യം പുഷ്കരിനു നേരെ വിവാദം തലപൊക്കുകയാണ്. സത്യൻ അന്തിക്കാട് ശ്രീനിവാസൻ,ജയറാം കൂട്ട്കെട്ടിൽ പിറന്ന സന്ദേശം എന്ന സിനിമയെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ റിവ്യൂവാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തിരക്കഥകൃത്തിനെതിരെ വിമർശനം ഉയരുകയാണ്. ഇപ്പോഴിത ശ്യാംപുഷ്കരന് മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിട്ടുണ്ട്....

     സന്ദേശം സിനിമ തരുന്ന സന്ദേശം

    സന്ദേശം സിനിമ തരുന്ന സന്ദേശം

    ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് സന്ദേശം സിനിമയുടെ പ്രമേയത്തെ കുറിച്ചും സിനിമയെ കുറിച്ചും ശ്യാം പുഷ്കരൻ സംസാരിച്ചത്. ഈ ചിത്രം എന്ത് സന്ദേശമാണ് തരുന്നതെന്നായിരുന്നു ചോദ്യം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തനിയ്ക്ക് താൽപര്യമുണ്ടെന്നും എന്നാൽ ഈ ചിത്രം പറയുന്ന വിദ്യാർഥി രാഷ്ട്രീയം വേണ്ട, കുട്ടികളല്ലേ, അവർ എന്തെങ്കിലും കാണിക്കട്ടെ എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

     സന്ദേശത്തിന്റെ രാഷ്ട്രീയം

    സന്ദേശത്തിന്റെ രാഷ്ട്രീയം

    എന്തായാലും ശ്യാം പുഷ്കറിൻഫറെ അഭിപ്രായം സിനിമയ്ക്ക് അകത്തും പുറത്തും ചർച്ച വിഷയമായിട്ടുണ്ട്. ഇപ്പോഴിത ശ്യാം പുഷ്കറിന് മറുപടിയുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വർഷം ഒരു ഹർത്താൽ നടന്നത് അറിഞ്ഞില്ലേ? അതു തന്നെയാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമെന്നും ഇദ്ദേഹം കുറിച്ചു

     ജനങ്ങളുടെ അഭിപ്രായം

    ജനങ്ങളുടെ അഭിപ്രായം

    ശ്യാം പുഷ്കറിന്റെ സന്ദേശം സിനിമയെ കുറിച്ച് രണ്ട് അഭിപ്രായമാണ് ഉയർന്നു വരുന്നത്. ഒരു കൂട്ടർ തിരക്കഥകൃത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ മറ്റു ചിലർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സന്ദേശം. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയാണ്. അതിനാൽ തന്നെ ശ്യാമിന്റെ അഭിപ്രപായത്തോടുളള അനിഷ്ടവും ഇവർ അറിയിച്ചിട്ടുണ്ട് . രാഷ്ട്രീയം വേണ്ട എന്നല്ല ചിത്രം പറയുന്നതെന്നാണ് ഇവരുടെ വാദം.

    സ്ഫടികം ഭഭ്രൻ മാജിക് നരസിംഹം

    സ്ഫടികം ഭഭ്രൻ മാജിക് നരസിംഹം

    മോഹൻലാലിന്റെ സൂപ്പർ ഡ്യൂപ്പർ ചിത്രത്തെ ഭഭ്രൻ മാജിക് എന്നായിരുന്നു ശ്യാം വിശേഷിപ്പിച്ചത്. നരസിംഹം ഒരു പ്രാവശ്യം മാത്രം കാണ്ടു കൊണ്ടിരിക്കാൻ പറ്റുന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുപോരെ ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ചിത്രമായ വരവേൽപ്പ് തനിയ്ക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.നായക കഥാപാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകള‍ തന്നെ വിഷമിപ്പിച്ചുവെന്നും അതു കൊണ്ടാണ് ഇഷ്ടമല്ലാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    English summary
    hareesh peradi criticises syam pushkaran sandesham movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X