twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ പ്രിയപ്പെട്ട നടനാണ് ലാലേട്ടൻ!! എന്നാൽ പറയാനുള്ളത് പറയും... മോഹൻലാലിനോട് ഹരീഷ് പേരടി

    |

    മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും പങ്കെടുത്ത ഒരു ചടങ്ങിൽ മോഹൻലാൽ ആരാധകരുടെ ആർപ്പു വിളി വലിയ വാർത്തയായിരുന്നു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു ഫാൻസിന്റെ ആരവം. ആരാധകരുടെ ഈ പെരുമാറ്റത്തെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ഫാൻസിന്ഡറെ പെരുമാറ്റം ശ്രദ്ധിയിൽപ്പെടുത്തി നടൻ ഹരീഷ് പേരടി. നിരവധി വിമർശനങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലായിരുന്നു ഫാൻസിനെ നിയന്ത്രിക്കണമെന്ന് മോഹൻലാലിനോട് ഹരീഷ് പേരടി പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

    mohanlal-harish peradi

     മോളി കണ്ണമാലിയുടെ കണ്ണീരിന് ഫലം കണ്ടു!! സഹായവുമായി താരസംഘടന, ഉടൻ നടിയെ കാണും മോളി കണ്ണമാലിയുടെ കണ്ണീരിന് ഫലം കണ്ടു!! സഹായവുമായി താരസംഘടന, ഉടൻ നടിയെ കാണും

    സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു ... അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു.... അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം... ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് ... എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു... ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട് ... അതിന് നന്ദിയും പറയുന്നു ...എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും- ഹരീഷ് കുറിച്ചു.

    ഇതൊക്കെ എന്ത്!! മൂന്ന് വർഷം കൊണ്ട് കുറച്ചത് 50 കിലോ.. പോരാട്ടത്തിന്റെ നാളുകളെക്കുറിച്ച് താരംഇതൊക്കെ എന്ത്!! മൂന്ന് വർഷം കൊണ്ട് കുറച്ചത് 50 കിലോ.. പോരാട്ടത്തിന്റെ നാളുകളെക്കുറിച്ച് താരം

    ചടങ്ങിൽ മോഹൻലാൽ ആരാധകർക്ക് മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തിരുന്നു. ഇത് സാധാരണ യോഗത്തിൽ ഉണ്ടാകുന്ന കാര്യമാണ്. അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യമില്ല. ഇത് നമ്മുടെ മാത്രം പ്രത്യേകതയാണ്. നമ്മൾ നാടിന്റെ ഭാഗമായ കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ ചിലർ ഒരു ചെറിയ വൃത്തത്തിൽ ഒതുങ്ങി നിൽക്കും. അതിനപ്പുറം ഒന്നുമില്ല.. ഇത് സ്വഭാവികമായി ഉണ്ടാകുന്ന ഒരു സംഭവമാണ്. അതിന്റെ അകത്ത് ഒന്നും തോന്നേണ്ട കാര്യമില്ല. പ്രായത്തിന്റെ പ്രത്യേകതയായി കണ്ടാൽ മതി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രസംഗം കൂടുതൽ ദീർഘിപ്പിക്കാതെ മുഖ്യമന്ത്രി അവസാനിപ്പിക്കുകയായിരുന്നു.

    harish peradi

    English summary
    hareesh peradi facebookpost about mohanlal fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X