twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങള്‍ തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന തിരക്കിലാണ്, താരങ്ങളെ കളിയാക്കി ഹരീഷ് പേരടി

    |

    ദില്ലിയില്‍ കലാപം ആളിപ്പടരുന്നു, രാജ്യത്തങ്ങോളമിങ്ങോളം കൊള്ളയും കൊലയും പീഡനങ്ങളും. വളരെ കുറച്ച് ബോളിവുഡ് - കോളിവുഡ് - ടോലിവുഡ് സിനിമാ താരങ്ങള്‍ ഇത്തരം വിഷയങ്ങളോട് മയത്തോടെയെങ്കിലും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരു താരവും വാ തുറക്കാറില്ല.

    പ്രതികരണ ശേഷിയില്ലാത്ത സിനിമാ താരങ്ങളെ കളിയാക്കി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍ നടന്‍ ഹരീഷ് പേരടി. ഞങ്ങള്‍ സിനിമാക്കാര്‍ തിരക്കിലാണ്, അതുകൊണ്ട് ഇത്തരം വിഷയത്തോട് പ്രതികരിക്കാന്‍ സമയമില്ലെന്ന് ആക്ഷേപഹാസ്യത്തോടെ പേരടി പറയുന്നു.

    hareeshperadi

    പ്ലീസ് രാജുവേട്ടാ.. ഇനിയും മെലിയരുത്, പൃഥ്വിയോട് അപേക്ഷിച്ച് ആരാധകര്‍, വൈറലാവുന്ന പുതിയ വീഡിയോപ്ലീസ് രാജുവേട്ടാ.. ഇനിയും മെലിയരുത്, പൃഥ്വിയോട് അപേക്ഷിച്ച് ആരാധകര്‍, വൈറലാവുന്ന പുതിയ വീഡിയോ

    എല്ലാവരെയും പോലെയല്ല ഞങ്ങള്‍ സിനിമാക്കാര്‍. രാജ്യത്ത് നടക്കുന്ന സംഭവങ്ങളോട് അപ്പപ്പോള്‍ പ്രതികരിക്കാന്‍ സമയം കിട്ടില്ല. എന്തെന്നാല്‍ ഞങ്ങള്‍ സിക്‌സ് പാക്‌സും എയിറ്റ് പാക്‌സും ഉണ്ടാക്കുന്ന തിരക്കിലാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും വേണം. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാതാക്കണം. ഒരുപാട് തിരക്കുള്ള ആള്‍ക്കാരാണ് ഞങ്ങള്‍.

    എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെ കെട്ടടങ്ങിയാല്‍ അതേ കുറിച്ച് ഞങ്ങള്‍ സിനിമയുണ്ടാക്കും. അപ്പോള്‍ നിങ്ങളെല്ലാവരും ഞങ്ങളുെട കൂടെ നില്‍ക്കണം. എന്തെന്നാല്‍ അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്- എന്ന് പറഞ്ഞ് വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ട് പാടിക്കൊണ്ട് 'ഹേ ഹമാര ഡിജിറ്റല്‍ ഇന്ത്യ ഹേ' എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്നു.

    English summary
    Hareesh Peradi is mocking young stars who were not reacting current issues
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X