മമ്മൂട്ടി മാത്രമല്ല ഹരീഷ് പേരാടിയും മുഖ്യമന്ത്രി! അതും കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി
മലയാളത്തില്‍ നിന്നും മുഖ്യമന്ത്രി കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തെലുങ്കില്‍ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇപ്പോഴിതാ.. മലയാളത്തില്‍ നിന്നും ഒരു മുഖ്യമന്ത്രി കഥാപാത്രം സിനിമയാവാന്‍ പോവുകയാണ്.

ഹരീഷ് പേരാടിയാണ് മുഖ്യമന്ത്രി വേഷത്തില്‍ അഭിനയിക്കുന്നത്. നവാഗതനായ തന്‍സീര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ജനാധിപന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കണ്ണൂരില്‍ നിന്നും കമ്മ്യൂണിസ്റ്റായ ഒരു മുഖ്യമന്ത്രിയുടെ ജീവിതത്തിലുണ്ടാവുന്ന കാര്യങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തമായി വരുന്നത്. ദേവി എന്റര്‍ടെയിന്‍മന്റസിന്റെ ബാനറില്‍ ബാലാജി വെങ്കിടേഷാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഹരീഷ് പേരാടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വിനു മോഹന്‍, സുനില്‍ സുഗത, കോട്ടയം പ്രദീപ്, അനില്‍ നെടുമങ്ങാട്, തനൂജ കാര്‍ത്തിക്ക്, ഹരി പ്രശാന്ത്, അവിനാശ്, പി ശ്രീകുമാര്‍ പാര്‍വ്വതി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അപ്പുണ്ണി ശശി, ദിനേശ് പണിക്കര്‍, മഹേഷ്, പ്രകൃതി തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. സിനിമയുടെ ചിത്രീകരണമടക്കമുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.


Click it and Unblock the Notifications











