twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    "വൈറസ് സിനിമ പരാജയപ്പെടാനുളള കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുളളവര്‍ക്ക് ഇപ്പോള്‍ മനസിലായി കാണും"

    By Midhun Raj
    |

    ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയെ വിമര്‍ശിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിക്കാതെ പോയതാണ് ചിത്രത്തിന്റെ പരാജയ കാരണമെന്ന് സാമാന്യ ബുദ്ധിയുളളവര്‍ക്ക് ഇപ്പോള്‍ മനസിലായി കാണുമെന്ന് നടന്‍ പറയുന്നു. സര്‍ക്കാര്‍ നടത്തുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടി ഇങ്ങനെ കുറിച്ചത്.

    hareesh peradi

    "ഇതു കൊണ്ടാണ് ഇടക്കിടക്ക് ഈ മനുഷ്യനെ പററിയെഴുതി പോവുന്നത്. വൈറസ് സിനിമ കണ്ടപ്പോള്‍ സഖാവിനെ പരാമര്‍ശിക്കാതെ പോയത് സിനിമയുടെ പരാജയമാണെന്ന് അന്ന് ഞാന്‍ എഴുതിയതിന്റെ കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ഇപ്പോ മനസ്സിലായിക്കാണും. ഇങ്ങിനെയെഴുതുന്ന ഞങ്ങളാരും ഇദ്ദേഹത്തിന്റെ ആരാധകരല്ല.

    ജീവിതത്തിലും ഷോയിലും മാഷാണ് റോൾ മോഡൽ, അനുകരിക്കാൻ ശ്രമിച്ചു, രജിത്ത് കുമാറിനെ കുറിച്ച് ദയജീവിതത്തിലും ഷോയിലും മാഷാണ് റോൾ മോഡൽ, അനുകരിക്കാൻ ശ്രമിച്ചു, രജിത്ത് കുമാറിനെ കുറിച്ച് ദയ

    സത്യം പറയുന്നു എന്ന് മാത്രം. ഒരു നാടുമുഴുവന്‍ തളര്‍ന്നുപോകുന്ന സമയത്ത് സഖാവ് കാണിക്കുന്ന മാനവികതയുടെ ചങ്കുറുപ്പുണ്ടല്ലോ അത് നമ്മള്‍ രേഖപ്പെടുത്തിയേ പറ്റു. സിനിമയായാലും, നാടകമായാലും, ചരിത്രമായാലും. അന്താരാഷ്ട്ര മാധ്യമങ്ങള്‍ സഖാവിന്റെ പുതുചലനങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുമ്പോള്‍ ലോക കമ്മ്യൂണിസ്റ്റ് ഭൂപടത്തിലെ സഖാവായി മാറുകയാണ്.

    നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി, മുണ്ടയില്‍ കോരന്റെ മകന്‍..പിണറായി വിജയന്‍ ...ലാല്‍ സലാം സഖാവെ... ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ നിലപാട് പറയാറുളള താരമാണ് ഹരീഷ് പേരടി.

    നടന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മിക്കപ്പോഴും ശ്രദ്ധേയമാവാറുണ്ട്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ഹരീഷ് പേരടി. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. കൊറോണ ബോധവല്‍ക്കരണവുമായി നേരത്തെ ഹരീഷ് പേരടിയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കൊറോണ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചെല്ലാം അദ്ദേഹം വിശദീകരിച്ചിരുന്നു. ഒരു മഹാമാരിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്. അത് കാത്തുസുക്ഷിച്ചാല്‍ മാത്രമെ ഈ മഹാമാരിയെ നമുക്ക് അതിജിവീക്കാന്‍ സാധിക്കുകയുള്ളു എന്നും ഹരീഷ് പേരടി കുറിച്ചിരുന്നു.

    ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെയെന്ന് രഘു! ഒരുമിച്ച് നില്‍ക്കാം!ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെയെന്ന് രഘു! ഒരുമിച്ച് നില്‍ക്കാം!

    Read more about: hareesh peradi
    English summary
    hareesh peradi posted about aashiq abu's virus movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X