'കലാകാരന്‍ ആവാന്‍ അവാര്‍ഡ് മാത്രം പോരാ, മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍'

By Midhun Raj

മിനിസ്‌ക്രീന്‍ രംഗത്തും നിന്നും സിനിമയിലെത്തി പിന്നീട് മലയാളത്തില്‍ തിളങ്ങിയ താരമാണ് ഹരീഷ് പേരടി. സഹനടനായും വില്ലനായുമുളള റോളുകളിലാണ് നടന്‍ സിനിമയില്‍ സജീവമായത്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിരുന്നു താരം. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഹരീഷ് പേരടി. സാമൂഹിക വിഷയങ്ങളിലും മറ്റും തന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം കൃത്യമായി തുറന്നുപറയാറുണ്ട് അദ്ദേഹം.

vineeth-hareeshperadi

അതേസമയം ഹരീഷ് പേരടിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ വിനീതിനെ കുറിച്ചുളള കുറിപ്പുമായിട്ടാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്. വിനീതിന് മെസേജിലുളള ആശംസ അറിയിച്ചതിന് പിന്നാലെ ലഭിച്ച മറുപടിയെകുറിച്ച് പറഞ്ഞാണ് ഹരീഷ് പേരടി എത്തിയത്. കലാകാരന്‍ ആവാന്‍ അവാര്‍ഡ് മാത്രം പോര, മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ഹരീഷ് പേരടി തന്‌റെ കുറിപ്പില്‍ പറയുന്നു.

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്: സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ അവാര്‍ഡ് കിട്ടിയതിന് ഒരു കണ്‍ഗ്രാറ്റ്‌സ് മെസേജ് അയച്ചപ്പോള്‍ നാല്‍പത് വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞാടിയ വിനീത് എനിക്ക് മറുപടി തന്നു. കലാകാരന്‍ ആവാന്‍ അവാര്‍ഡ് മാത്രം പോര, മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍. ലൂസിഫര്‍ എന്ന ചിത്രത്തില്‍ ബോബിയായി എത്തിയ വിവേക് ഒബ്‌റോയിയുടെ കഥാപാത്രത്തിനാണ് വിനീത് ശബ്ദം നല്‍കിയത്. ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Recommended Video

Siju Wilson Response to winning the award for Vasanthi movie | FilmiBeat Malayalam

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ലൂസിഫറിലെ വിനീതിന്‌റെ ഡബ്ബിംഗിന് മുന്‍പും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. ലൂസിഫറിനൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അര്‍ജുന് വേണ്ടിയും വിനീത് ഡബ്ബ് ചെയ്തിരുന്നു. രണ്ട് സിനിമകളിലെയും ഡബ്ബിംഗ് മികവിനാണ് നടന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. മരക്കാറില്‍ ഒരു പ്രധാന വേഷത്തില്‍ ഹരീഷ് പേരടിയും അഭിനയിച്ചിട്ടുണ്ട്.

Read more about: hareesh peradi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X