twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ നടന്‍മാരെ എംഎല്‍എ, എംപി സ്ഥാനങ്ങളിലേക്ക് നിര്‍ത്തുന്ന പതിവ് അവസാനിപ്പിക്കണം: ഹരീഷ് പേരടി

    By Prashant V R
    |

    സാമൂഹിക വിഷയങ്ങളിലെല്ലാം തന്റെ നിലപാടുകളും അഭിപ്രായങ്ങളും കൃത്യമായി തുറന്നുപറയാറുളള താരമാണ് ഹരീഷ് പേരടി. നടന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇടത് രാഷ്ട്രീയക്കാരാകുന്ന നടന്മാരെ കുറിച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ് വന്നിരിക്കുന്നത്. വെഞ്ഞാറമൂടില്‍ നടന്ന ഇരട്ടകൊലയുമായി ബന്ധപ്പെട്ടാണ് താരം ഇത്തരത്തിലുളള താരരാഷ്ട്രീയക്കാരെ വിമര്‍ശിച്ച് എത്തിയത്. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്: രണ്ട് പാവപ്പെട്ട സഖാക്കൾ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോൾ തോന്നിയ ഒരു ചിന്തയാണ്.

    hareesh peradi

    അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടൻമാരെ എംഎല്‍എ, എംപി സ്ഥാനത്തേക്ക് നിർത്തുന്ന പതിവ് അവസാനിപ്പിക്കണം. പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?.. ആ കൂട്ടത്തിൽ പ്രിയപ്പെട്ട ഗണേശേട്ടൻ മാത്രമേ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ യോഗ്യതയുള്ള ഒരാളായി ഞാൻ കാണുന്നുളളു..

    നാട്ടിൻ പുറത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെട്ട നിരവധി പേർ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോൾ ഏറ്റവും യോഗ്യർ അവർ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ. ജനങ്ങളുടെ പ്രശ്നങ്ങളുടെ ഭാരം അവർക്ക് താങ്ങില്ല. അവരെ നമുക്ക് വെറുതേ വിടാം. അടി കുറിപ്പ്; ഈ ജീവിതം മുഴുവൻ നടൻ മാത്രമായി ജീവിക്കാൻ തീരുമാനിച്ച ഒരാൾ...ഹരീഷ് പേരടി.

    അതേസമയം സഹനടനായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ഹരീഷ് പേരടി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രമാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി തിരക്കേറിയ നടന്മാരിലൊരാളായും അദ്ദേഹം മാറിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളിലാണ് ഹരീഷ് പേരടി അഭിനയിച്ചിരുന്നത്.

    സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് താരം എത്തിയിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഹരീഷ് പേരടി. നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ഏത് വിഷയമായാലും അദ്ദേഹം തുറന്നുപറയാറുണ്ട്. മിനിസ്‌ക്രീനിലൂടെ കരിയര്‍ തുടങ്ങിയ നടന്‍ പിന്നീട് സിനിമകളിലും സജീവ സാന്നിദ്ധ്യമാവുകയായിരുന്നു.

    Read more about: hareesh peradi
    English summary
    Hareesh peradi posted about film actors become politicians
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X