twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു'

    By Midhun Raj
    |

    ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിടവാങ്ങല്‍ എല്ലാവരിലും സങ്കടമുണ്ടാക്കിയിരുന്നു. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറിയ താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. എംഎസ് ധോണി ബയോപിക്ക്, ചിച്ചോരെ തുടങ്ങിയ സിനിമകളിലൂടെയെല്ലാം നടന്റെ പ്രകടനം എല്ലാവരും കണ്ടതാണ്.

    കമ്മിറ്റ് ചെയ്ത സിനികളെല്ലാം മുടങ്ങിയതും വിഷമഘട്ടത്തില്‍ ആരും ഒപ്പം നില്‍ക്കാതിരുന്നതും കൊണ്ടാണ് നടന്‍ ജീവിതം അവസാനിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ ബോളിവുഡ് സിനിമാ ലോകത്തിനെതിരെ തുറന്നടിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയിരുന്നത്. നടി കങ്കണ റാവത്തിനെ പോലുളളവരെല്ലാം പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

    സുശാന്തിനെ ബോളിവുഡ്

    സുശാന്തിനെ ബോളിവുഡ് അംഗീകരിച്ചില്ലെന്നായിരുന്നു നടി പ്രതികരിച്ചത്. കഴിവുളളവരെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്നും കങ്കണ റാവത്ത് പറഞ്ഞിരുന്നു. സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാത്തതാണ് സുശാന്തിന് ബോളിവുഡ് വേണ്ടത്ര വിലകൊടുക്കാതിരുന്നതിന് കാരണമെന്നും പലരും പറഞ്ഞിരുന്നു. സുശാന്തിനെ വിയോഗത്തിന് പിന്നാലെ നടന്‍ ഹരീഷ് പേരടിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു.

    സിനിമയിലെ ഒതുക്കലുകളെ

    സിനിമയിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ട് പേരാണ് തിലകനും വിനയനുമെന്ന് ഹരീഷ് പേരടി പറയുന്നു. സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെപറ്റി പറഞ്ഞു കൊടുക്കാമായിരുന്നു വെന്നും അതിനെ അവര്‍ അതിജീവിച്ച കഥ അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടായിരുന്നേനയെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

    ബോക്‌സോഫീസ് വിജയം നേടാതെ പോയ ആ മമ്മൂട്ടി ചിത്രം പിന്നീട് ചരിത്രം സൃഷ്ടിച്ചുബോക്‌സോഫീസ് വിജയം നേടാതെ പോയ ആ മമ്മൂട്ടി ചിത്രം പിന്നീട് ചരിത്രം സൃഷ്ടിച്ചു

    Recommended Video

    സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam
    ഹരീഷ് പേരടിയുടെ വാ്ക്കുകളിലേക്ക്

    ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്: സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു. മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ.. മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ.

    ബിഗ് ബോസിന് പിന്നാലെ പുതിയ വിശേഷം പങ്കുവെച്ച് വീണാ നായര്‍! ആശംസകളുമായി താരങ്ങള്‍ബിഗ് ബോസിന് പിന്നാലെ പുതിയ വിശേഷം പങ്കുവെച്ച് വീണാ നായര്‍! ആശംസകളുമായി താരങ്ങള്‍

    അതിനെ അവര്‍

    അതിനെ അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടായിരുന്നേനെ...അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴില്‍ ചെയത് ജീവിക്കാന്‍ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാര്‍ഹമാണ്. ഇനിയും ഇത്തരം ആത്മഹത്യകള്‍ സംഭവിക്കാതിരിക്കട്ടെ, ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

    സുശാന്തിനെ പോലെ വേദനകള്‍ അനുഭവിച്ചിരുന്നു ഞാനും! വികാരനിര്‍ഭര കുറിപ്പുമായി വിവേക് ഒബ്‌റോയ്‌സുശാന്തിനെ പോലെ വേദനകള്‍ അനുഭവിച്ചിരുന്നു ഞാനും! വികാരനിര്‍ഭര കുറിപ്പുമായി വിവേക് ഒബ്‌റോയ്‌

    ബോളിവുഡിലെ യുവതാരങ്ങളില്‍

    ബോളിവുഡിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുളള താരം കൂടിയായിരുന്നു സുശാന്ത് സിങ്ങ് രാജ്പുത്ത്. എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് സുശാന്ത് എല്ലാവരുടെയും പ്രിയങ്കരനായത്. ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും സുശാന്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

    English summary
    hareesh peradi posted about sushant singh rajput
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X