twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയാള്‍ നിരപരാധിയെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് പുറത്താക്കിയത്! വിമര്‍ശനവുമായി ഹരീഷ് പേരടി

    By Prashant V R
    |

    നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയുടെ നേതൃത്വത്തിലളളവര്‍ കൂറ് മാറിയതില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് നടന്‍ ഇക്കാര്യം പറയുന്നത്. ഒന്നുകില്‍ നേതൃത്വത്തിന് അയാള്‍ തെറ്റുകാരനല്ല എന്ന് പൂര്‍ണബോധ്യമുളള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക.

    അല്ലെങ്കില്‍ കൂറ് മാറിയവര്‍ രാജിവെച്ച് പുറത്തുപോവണമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്; ആരോപണ വിധേയനായ നടന്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിയമമാണ്...അതിന് വിധി പ്രസ്താവിക്കാന്‍ ഞാനാരുമല്ല....

    പക്ഷെ

    പക്ഷെ സംഘടനാ തലപ്പത്ത് ഇരിക്കുന്നവര്‍ തന്നെ അവര്‍ പോലീസിന് കൊടുത്ത മൊഴി തിരുത്തി ഇങ്ങിനെ കൂറ് മാറി കളിക്കുമ്പോള്‍ സ്വഭാവികമായും ഒരു ചോദ്യം ഉയര്‍ന്ന് വരുന്നു. അയാള്‍ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത്?. ഒന്നുകില്‍ നേതൃത്വത്തിന് അയാള്‍ തെറ്റുകാരനല്ല എന്ന് പൂര്‍ണ്ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക.

    അല്ലെങ്കില്‍

    അല്ലെങ്കില്‍ കൂറ് മാറിയവര്‍ രാജിവെച്ച് പുറത്ത് പോവുക...കാരണം ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് മാത്രം പുറത്ത് വന്ന ഒരു പാട് പാവപ്പെട്ട അംഗങ്ങള്‍ അമ്മയിലുണ്ട്. അവരുടെ മാനത്തിനും വിലയുണ്ട്. അന്തരിച്ച മുരളിചേട്ടനാണ് അമ്മ എന്ന പേര് ഈ സംഘടനക്ക് ഇട്ടത് എന്നാണ് ഞാന്‍ കേട്ടത്..അതുകൊണ്ട് തന്നെ അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസുക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടന്‍മാരോടുള്ള ഉത്തരവാദിത്വമാണെന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു..

    തീരുമാനം എന്നെ അറിയിക്കണ്ട

    തീരുമാനം എന്നെ അറിയിക്കണ്ട. പൊതു സമൂഹത്തെ അറിയിക്കുക..എന്നിട്ട് വേണം അന്തസ്സുള്ള അംഗങ്ങള്‍ക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാന്‍ (കൂറ് മാറാനും മാറ്റാനുമുള്ളതാണല്ലോ)...അടികുറിപ്പ്: ഈ അഭിപ്രായത്തിന്റെ പേരില്‍ എന്നെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല. ലോകം പഴയ കോടമ്പാക്കമല്ല ..വിശാലമാണ്. നിരവധി വാതിലുകള്‍ തുറന്ന് കിടക്കുന്നുണ്ട്..ഏത് വാതിലിലൂടെ പോകണമെന്ന് പോകാന്‍ തയ്യാറായവന്റെ തീരുമാനമാണ്...നല്ല തീരുമാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചുകൊണ്ട്-ഹരീഷ് പേരടി...നടന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

    ഹരീഷ് പേരടിക്ക്

    ഹരീഷ് പേരടിക്ക് പുറമെ കഴിഞ്ഞ ദിവസം നിരവധി പേര്‍ കൂറൂമാറിയവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സിദ്ധിഖ്, ഭാമ തുടങ്ങിയവര്‍ക്കൊപ്പം ഇടവേള ബാബു, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം കേസില്‍ കൂറുമാറിയത്. അമ്മ സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും നടിയും കമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തെ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറൂമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

    Read more about: hareesh peradi
    English summary
    Hareesh peradi reaction about actress assault case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X