മമ്മുക്കയോടും ലാലേട്ടനോടും പിടിച്ചുനിൽക്കാൻ അവരായിട്ട് കാര്യമില്ല, അവരുടെ അച്ഛനാവണമെന്ന് ഹരീഷ് പേരടി

മലയാള സിനിമയുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. താരരാജാവും നടനവിസ്മയവും മെഗാസ്റ്റാറുമൊക്കെയായാണ് ഇവരെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഇരുവരും. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് മാറുകയായിരുന്നു ഇരുവരും. സമാനതകളുള്ള സിനിമാജീവിതമാണ് ഇരുവരുടേതും. ശക്തമായ പിന്തുണയും മികച്ച സൗഹൃദവും നിലനിര്‍ത്തുന്നുണ്ട് മോഹന്‍ലാലും മമ്മൂട്ടിയും.

അതിഥിയായും സര്‍പ്രൈസ് എന്‍ട്രിയിലൂടെയുമൊക്കെയായി ഇരുവരും സഹായിക്കാറുമുണ്ട്. ഇവര്‍ക്ക് പിന്നാലെയായി മക്കളും സിനിമയില്‍ സജീവമാണ്. ബാലതാരമായി സിനിമയിലെത്തിയ പ്രണവ് ആദിയിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. പ്രണവിനെ ആശീര്‍വദിക്കാനായി മമ്മൂട്ടിയും ദുല്‍ഖറും മുന്നിലുണ്ടായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിക്ക് ശേഷം ഇരുപത്തൊന്നാം നൂറ്റാണ്ടുമായാണ് പ്രണവ് എത്തിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് പ്രണവിന്റെ അടുത്ത ചിത്രം. സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ തുടക്കം കുറിച്ചത്.

Recommended Video

Mammootty's viral photo get appreciation from minister | FilmiBeat Malayalam

അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാണ് ദുല്‍ഖര്‍. പ്രണവും ദുല്‍ഖറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അച്ഛന്‍മാരുടെ സൗഹൃദം മക്കളും നിലനിര്‍ത്തുന്നുണ്ട്. മമ്മൂട്ടി പുതിയ ലുക്കിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് ദുല്‍ഖറിനെയായിരുന്നു. ദുല്‍ഖറിന്റെ പ്രതികരണമെന്ന തരത്തില്‍ രസകരമായ ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ഇപ്പോഴിതാ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പുതിയ ലുക്കിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

Mammootty, Mohanlal

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രം പങ്കുവെച്ചായിരുന്നു ഹരീഷ് പേരടി എത്തിയത്. മമ്മൂട്ടിയുടെ ലുക്ക് വൈറലായി മാറിയതിന് പിന്നാലെയായാണ് ദൃശ്യത്തിനായൊരുങ്ങുന്ന മോഹന്‍ലാലിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ തരംഗമായി മാറിയത്. മമ്മൂട്ടിയും മോഹന്‍ലാലുമാവാനോ അവരുടെ അനിയനാവാനോ ഇനി കഴിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു.

ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാൻ ഇനി വലിയ പ്രയാസമാണ്. മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ എന്റെ മുന്നിൽ ഒരു വഴി മാത്രമെയുള്ളു. നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങൾ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക. മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല. അവരുടെ അച്ഛനാവണമെന്നുമായിരുന്നു ഹരീഷ് പേരടി കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X