മൃഗങ്ങള്‍ക്കിടയിലെ വലിയ തമാശ മനുഷ്യനാണ്, കാട്ടില്‍ പൊട്ടി ചിരി ഉണ്ടാകുന്ന കാര്യവുമായി മലയാള നടന്‍!!!
മനുഷ്യനെക്കാള്‍ ഭേദം മൃഗങ്ങളാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. പുതിയ സിനിമയുടെ ലൊക്കേഷനായ മണാലിയില്‍ നിന്നും മനുഷ്യ രൂപത്തില്‍ ഹനുമാന്റെ വേഷത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് ഹരീഷ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രിയപ്പെട്ട മനുഷ്യ ജീവികളെ.. ഞങ്ങള്‍ മൃഗങ്ങള്‍ക്കിപ്പോഴും മനസിലാവാത്തത് നിങ്ങള്‍ മനുഷ്യന്മാര്‍ എന്തിനാണ് മനുഷ്യന്മാരെ ഭരിക്കുന്നത് എന്നാണ്. ഞങ്ങള്‍ മൃഗങ്ങള്‍ക്കിടയില്‍ ഒരു ഭരണവുമില്ലാ... നിങ്ങള്‍ ഞങ്ങളെ പറ്റി എഴുതുന്ന കഥകളില്‍ മാതരമമാണഅ സിഹം രാജാവും കുറുക്കന്‍ മന്ത്രിയുമാവുന്നത്. അതൊക്കെ വായിച്ച് ഞങ്ങള്‍ കാട്ടില്‍ കൂട്ടത്തോടെ ചിരിയാണ്.
മനുഷ്യന് മാത്രമെ ബുദ്ധിയുള്ളു എന്ന് നിങ്ങളുടെ പ്രസംഗം കേള്‍ക്കുമ്പോളാണ് കാട്ടില്‍ പൊട്ടി ചിരി ഉണ്ടാകാറ്. ഞങ്ങള്‍ തിന്നാന്‍ വേണ്ടി മാത്രമെ കൊല്ലാറുള്ളു. അല്ലാതെ നിങ്ങളെ പോലെ 51 ഉം 61 ഉം വെട്ട് വെട്ടി നിരത്തിമിലിട്ട് പോവാറില്ലാ... ഏറ്റവും വലിയ കോമഡി നിങ്ങള്‍ക്കിടയില്‍ തെറ്റ് ചെയ്തവരെ നിങ്ങള്‍ മൃഗമെ എന്ന് വിളിക്കാറുണ്ടല്ലോ? ഞങ്ങള്‍ക്കിടയില്‍ തെറ്റ് ചെയ്തവരെ ഞങ്ങള്‍ മനുഷ്യാ എന്നാണ് വിളിക്കാറ്. ഇനിയെങ്കിലും നല്ല മൃഗങ്ങളായി ജീവിക്കാന്‍ പഠിക്കു മനുഷ്യ ജീവികളെ.. എന്നുമാണ് ഹരീഷ് പേരടി പറയുന്നത്.


Click it and Unblock the Notifications